Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഇ​രി​ട്ടി​യി​ൽ...

ഇ​രി​ട്ടി​യി​ൽ കൊ​ല്ല​പ്പെ​ട്ട ശോ​ഭ​യു​ടെ മ​ക്ക​ളെ കേ​ര​ള പൊ​ലീ​സി​ന്​ കൈ​മാ​റി

text_fields
bookmark_border
മും​ബൈ/ ഇ​രി​ട്ടി: ഇ​രി​ട്ടി​യി​ൽ കൊ​ല്ല​പ്പെ​ട്ട നാ​ടോ​ടി സ്​​ത്രീ ശോ​ഭ​യു​ടെ കു​ട്ടി​ക​ളെ ഇ​രി​ട്ടി​യി​ൽ​നി​​ന്നെ​ത്തി​യ പൊ​ലീ​സ്​ സം​ഘ​ത്തി​ന്​ കൈ​മാ​റി. ആ​ര്യ​ൻ (6), അ​മൃ​ത (4) എ​ന്നി​വ​രെ​യാ​ണ്​ മും​ബൈ​യി​ലെ ചൈ​ൽ​ഡ്​ വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി ഇ​രി​ട്ടി പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ലെ പ്ര​ബേ​ഷ​ൻ എ​സ്​.​െ​എ എ​സ്​. അ​ൻ​ഷാ​ദി​‍െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​ത്തി​ന്​ കൈ​മാ​റി​യ​ത്​. എ.​എ​സ്​.​െ​എ ശ​ശീ​ന്ദ്ര​ൻ, കോ​ൺ​സ്​​റ്റ​ബി​ൾ അ​നീ​ഷ്​ എ​ന്നി​വ​രാ​ണ്​ സം​ഘ​ത്തി​ലു​ള്ള​ത്​.കു​ട്ടി​ക​ളു​ടെ പി​താ​വി​െൻറ സ​ഹോ​ദ​രി കാ​വ്യ​യും ഭ​ർ​ത്താ​വ്​ മ​ഞ്​​ജു​നാ​ഥും ഒപ്പമുണ്ടായി്തി​യി​രു​ന്നു. വ്യാ​ഴാ​ഴ്​​ച ന​ഗ​ര​ത്തി​ൽ എ​ത്തി​യ സം​ഘം കു​ട്ടി​ക​ളു​മാ​യി ശ​നി​യാ​ഴ്​​ച രാ​വി​ലെ റോ​ഡ്​ മാ​ർ​ഗം നാ​ട്ടി​ലേ​ക്ക്​ തി​രി​ക്കും. ശോ​ഭ​യെ കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം കു​ട്ടി​ക​ളു​മാ​യി ബം​ഗ​ളൂ​രു​വി​ലേ​ക്കു​പോ​യ ര​ണ്ടാം ഭ​ർ​ത്താ​വ്​ മ​ഞ്ചു​നാ​ഥ്​ അ​വി​ടെ​നി​ന്നു കു​ട്ടി​ക​ളെ മും​ബൈ​യി​ലേ​ക്ക്​ ട്രെ​യി​ൻ ക​യ​റ്റി​വി​ടു​ക​യാ​യി​രു​ന്നു. അ​റ​സ്​​റ്റി​ലാ​യ മ​ഞ്ചു​നാ​ഥി​‍െൻറ വെ​ളി​പ്പെ​ടു​ത്ത​ലി​നെ തു​ട​ർ​ന്ന്​ കു​ട്ടി​ക​ളു​ടെ ഫോ​േ​ട്ടാ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​താ​ണ്​ ഇ​വ​രെ ക​ണ്ടെ​ത്താ​ൻ സ​ഹാ​യ​ക​മാ​യ​ത്​. മും​ബൈ​യി​ലെ വ​നി​ത പൊ​ലീ​സാ​ണ്​ തെ​രു​വി​ൽ കു​ട്ടി​ക​ളെ ക​ണ്ടെ​ത്തി​യ​ത്​. തു​ട​ർ​ന്ന്​ മു​മ്പ്​ കേ​സ്​ ആ​വ​ശ്യാ​ർ​ഥം മും​ബൈ​യി​ലെ​ത്തി​യ ക​ല്ല​ടി പൊ​ലീ​സി​ലെ ബൈ​ജു​വി​നെ വി​വ​ര​മ​റി​യി​ച്ചു. അ​ദ്ദേ​ഹ​മാ​ണ്​ ഇ​രി​ട്ടി പൊ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ച​ത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story