Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 March 2017 11:52 AM GMT Updated On
date_range 16 March 2017 11:52 AM GMTമാതാവ് കൊല്ലപ്പെട്ടു; പിതാവ് നാടുവിട്ടു, മൂന്നു മക്കൾക്ക് തണലൊരുക്കാൻ സുമനസ്സുകൾ കൈകോർക്കുന്നു
text_fieldsbookmark_border
വളപട്ടണം: ഏഴുവര്‍ഷം മുമ്പ് മാതാവ് െകാല്ലപ്പെട്ടു, പ്രതിയായ പിതാവ് ശിക്ഷകഴിഞ്ഞ് നാടുവിടുകയും ചെയ്തു. ഇതോടെ ജീവിതം ചോദ്യചിഹ്നമായ മൂന്നു കുട്ടികൾക്ക് തണലൊരുക്കാൻ സുമനസ്സുകളുടെ സഹായംതേടുകയാണ് നാട്ടു കാർ. 2010 ഡിസംബറിലാണ് വളപട്ടണം മില്‍ റോഡില്‍ പള്ളിക്കുന്നുമ്പ്രെത്ത വീട്ടിൽ തോണിയന്‍ തെക്കീല്‍ താഹിറയെ ഭർത്താവ് മംഗളൂരു ഉള്ളാളംത്തെ സി.കെ. അല്‍ത്താഫ് ദേഹമാസകലം ആസിഡ് ഒഴിച്ച് ക്രൂരമായി കൊല്ലപ്പെടുത്തിയത്. ഏഴുവർഷത്തെ ജയിൽശിക്ഷ അനുഭവിച്ചശേഷം ഇയാൾ നാടുവിട്ടു. ഇതോടെ ഇവരുടെ 16, 14 വയസ്സുള്ള രണ്ടു പെൺമക്കളും ഒമ്പതു വയസ്സുള്ള ഒരാൺകുട്ടിയും തീർത്തും അനാഥരാവുകയായിരുന്നു. ഇൗ സാഹചര്യത്തിലാണ് ഇവര്‍ക്ക് സ്വന്തം വീടും മറ്റു സൗകര്യങ്ങളും ഒരുക്കുന്നതിന് പ്രദേശവാസികളുടെ നേതൃത്വത്തില്‍ കെ.ടി. ഇസ്മയില്‍ പ്രസിഡൻറും വി.കെ. മുസ്തഫ സെക്രട്ടറിയും ടി. താജുദ്ദീൻ ട്രഷററുമായി സാജില സംരക്ഷണസമിതി രൂപവത്ക രിച്ചത്. വീടിനാവശ്യമായ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. മൊത്തം 30 ലക്ഷം രൂപയാണ് െചലവ് പ്രതീക്ഷിക്കുന്നത്. സ്വദേശത്തും വിദേശത്തുമുള്ള സുമനസ്സുകളുടെ സഹായം സ്വീകരിക്കുന്നതിന് എസ്.ബി.െഎ അഴീക്കോട് ബ്രാഞ്ചില്‍ ജോയൻറ് അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍ 36506411295. IFSC Code: SBIN 0011921. ഫോണ്‍: 9895650321.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story