Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമേലെചൊവ്വ–മട്ടന്നൂർ...

മേലെചൊവ്വ–മട്ടന്നൂർ വിമാനത്താവള പാത ദേശീയപാതയായി അംഗീകരിച്ചു

text_fields
bookmark_border
കണ്ണൂർ: മേലെചൊവ്വ-ചാലോട്​-മട്ടന്നൂർ വിമാനത്താവള പാത ദേശീയപാതയായി അംഗീകരിച്ചു. കേന്ദ്ര ദേശീയപാത അതോറിറ്റിയാണ്​ 26 കി. മീ ദൈർഘ്യം വരുന്ന പാത ദേശീയപാതയായി അംഗീകരിച്ചത്​. കേരള സർക്കാറി​െൻറ ആവശ്യത്തെ തുടർന്ന്​ ഇതുകൂടാതെ ഒമ്പത്​ പ്രധാന റോഡുകളും ദേശീയപാതയായി ഉയർത്തിയിട്ടുണ്ട്​. കണ്ണൂർ വിമാനത്താവളത്തി​െൻറ നിർമാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലേക്ക്​ നീങ്ങു​േമ്പാൾ ദേശീയപാതയാക്കുന്നത്​ വികസന സ്വപ്​നങ്ങൾക്ക്​ കരുത്തുപകരും​. വിമാനത്താവളത്തിലേക്കുള്ള പ്രധാന പാതയാണ്​ കണ്ണൂർ^​േമലെചൊവ്വ^മട്ടന്നൂർ പാത. നിലവിൽ ഇത്​ സംസ്​ഥാന പാത മാത്രമാണ്​. വിമാനത്താവളം വരുന്നതിനനുസരിച്ചുള്ള ആവശ്യങ്ങൾ നിർവഹിക്കുന്നതിനുള്ള ശേഷി ഇൗ പാതക്കില്ല. വൻ വളവുകളും മോശം പ്രതലവും ഗതാഗതത്തി​ന്​ പ്രയാസം സൃഷ്​ടിക്കുന്ന അവസ്​ഥയാണുള്ളത്​. ​റോഡിന്​ കേ​ന്ദ്ര ഫണ്ട്​ ലഭ്യമാക്കുന്നതി​െൻറ ഭാഗമായി സംസ്​ഥാന സർക്കാറി​െൻറ നിർദേശത്തെ തുടർന്ന്​ കണ്ണൂരിലെ ദേശീയപാത വിഭാഗം കഴിഞ്ഞ വർഷം വിശദ പഠനം നടത്തി റിപ്പോർട്ട്​ നൽകിയിരുന്നു. ഇതി​െൻറ അടിസ്​ഥാനത്തിലാണ്​ തീരുമാനമുണ്ടായത്​. ദേശീയപാതയായി മാറുന്നതോടെ കണ്ണൂർ^മട്ടന്നൂർ ​പാതക്ക്​ മികച്ച പ്രതലവും സൗകര്യങ്ങളുമാണ്​ ഒരുങ്ങുക. സ്​ഥലമേറ്റെടുക്കലോ വലിയ പൊളിച്ചുമാറ്റലുകളോ ഉണ്ടാവുകയില്ലെങ്കിലും നിലവിലുള്ള സ്​ഥലങ്ങൾ റോഡി​െൻറ വികസനത്തിനായി ഉപയോഗപ്പെടുത്തും. ഗ്രീൻ ഫീൽഡ്​ റോഡ്​ ഉൾപ്പെടെ നേരത്തെ പദ്ധതിയിൽ ഉൾപ്പെടുത്തിയ റോഡുകൾ വേണ്ടവിധത്തിൽ ഒരുക്കാനാവാത്തതി​െൻറ പ്രതിസന്ധിയും ​എയർപോർട്ട്​ റോഡ്​ ദേശീയപാത നിലവാരത്തിലേക്ക്​ ഉയരു​േമ്പാൾ മാറും. ഇൗ റോഡി​െൻറ നവീകരണത്തിനുള്ള ഫണ്ട്​ കേന്ദ്ര സർക്കാറാണ്​ നൽകുക.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story