Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Jun 2017 8:57 AM GMT Updated On
date_range 30 Jun 2017 8:57 AM GMTക്ലീൻ കേരള പദ്ധതി: പൊതുവിദ്യാലയങ്ങളിലെ ഇ^മാലിന്യം നീക്കും
text_fieldsക്ലീൻ കേരള പദ്ധതി: പൊതുവിദ്യാലയങ്ങളിലെ ഇ-മാലിന്യം നീക്കും ചെറുവത്തൂർ: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഇ--മാലിന്യം ക്ലീൻ കേരള പദ്ധതിയിൽ ഉൾപ്പെടുത്തി നീക്കംചെയ്യും. ഇ--മാലിന്യം ശാസ്ത്രീയമായി കണ്ടെത്തി പുനഃചക്രമണവും സംസ്കരണവും നടത്തുന്നതിന് ആവിഷ്കരിച്ച പദ്ധതിക്ക് സർക്കാർ അനുമതി ലഭിച്ചു. പ്രവർത്തനക്ഷമമല്ലാത്ത ഇലക്ട്രോണിക്‌സ് ഉപകരണങ്ങളാണ് നീക്കുക. പൊതുവിദ്യാലയങ്ങളിൽ 2008 മാർച്ച് 31വരെ ലഭിച്ചതും പ്രവർത്തനക്ഷമമല്ലാത്തതുമായ കമ്പ്യൂട്ടറുകളും 2010 മാർച്ച് 31ന് മുമ്പ് ലഭിച്ച യു.പി.എസ്, സി.ആർ.ടി മോണിറ്റർ, കീബോർഡ് എന്നിവയുമാണ് ഇ-മാലിന്യത്തിെൻറ പട്ടികയിൽ ഉൾപ്പെടുത്തി ആദ്യഘട്ടത്തിൽ നീക്കം ചെയ്യുക. ഏതൊക്കെ മാലിന്യമാണ് നീക്കംചെയ്യേെണ്ടന്നത് സംബന്ധിച്ച് സ്‌കൂൾതല സമിതി റിപ്പോർട്ട് തയാറാക്കണം. ഐ.ടി സ്‌കൂൾതല സമിതി പരിശോധിച്ച് തീരുമാനിച്ചവയാണ് ഇ-മാലിന്യത്തിെൻറ പട്ടികയിൽ ഉൾപ്പെടുത്തുക. ക്ലീൻ കേരളം കമ്പനിയാണ് വിദ്യാലയങ്ങളിൽനിന്ന് ഇവ ശേഖരിക്കുക. 500 കി.ഗ്രാമിന് മുകളിൽ ഇ--മാലിന്യം ലഭിക്കുന്ന കേന്ദ്രങ്ങളിൽനിന്നാണ് തുടക്കത്തിൽ ഇവ ശേഖരിക്കുക. മറ്റൊരു ആവശ്യത്തിനും ഉപയോഗിക്കാൻ കഴിയില്ലെന്ന് ഉറപ്പായവയെ മാത്രമാണ് ഇ--മാലിന്യമായി പരിഗണിക്കുക. വിദ്യാലയാധികൃതർ ഇ--മാലിന്യമായി മാറ്റുന്നവ സ്റ്റോക്ക് രജിസ്റ്ററിൽ റിമാർക്സ് രേഖപ്പെടുത്തി കുറവ് വരുത്തണം. കമ്പ്യൂട്ടർ, ലാപ്ടോപ്, കാബിൻ, മോണിറ്റർ, ഡ്രൈവുകൾ, പ്രിൻററുകൾ, യു.പി.എസുകൾ, കാമറ, സ്പീക്കർ സിസ്റ്റം, പ്രൊജക്ടറുകൾ, ടെലിവിഷൻ, നെറ്റ്വർക് ഘടകങ്ങൾ, ജനറേറ്റർ എന്നിവയെല്ലാം ഇ-മാലിന്യത്തിെൻറ പട്ടികയിൽ സർക്കാർ ഉൾപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽനിന്ന് ഈ പദ്ധതി വഴി ഒരുകോടി കി.ഗ്രാം മാലിന്യം നീക്കം ചെയ്യാൻ കഴിയുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ.
Next Story