Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Jun 2017 8:49 AM GMT Updated On
date_range 30 Jun 2017 8:49 AM GMTസഹോദരനെ വധിച്ച യുവ എൻജിനീയര്‍ക്ക് ജീവപര്യന്തം
text_fieldsമംഗളൂരു: വാക്കേറ്റത്തെ തുടര്‍ന്ന് ജ്യേഷ്ഠനെ കൊലപ്പെടുത്തിയ കേസില്‍ യുവ എൻജിനീയർക്ക് ജീവപര്യന്തം തടവ്. പുത്തൂര്‍ ബന്നൂരിലെ സോമനാഥിനാണ് (32) അഡീ. ജില്ല സെഷന്‍സ് കോടതി (അഞ്ച്) ജഡ്ജി എം. രാമചന്ദ്ര ശിക്ഷവിധിച്ചത്. 2015 േമയ് 17നാണ് കേസിനാസ്പദമായ സംഭവം. വാടക അപ്പാര്‍ട്മെൻറില്‍ സഹോദരന്മാര്‍ തമ്മില്‍ വാക്കുതര്‍ക്കത്തിനിടെയുണ്ടായ അക്രമത്തില്‍ രംഗനാഥ് കൊല്ലപ്പെടുകയായിരുന്നു. അപ്പാര്‍ട്മെൻറ് ഉടമ ഐസക്, അയല്‍വാസി റഫീഖ് എന്നിവരുള്‍പ്പെടെ 19 സാക്ഷികളെ വിസ്തരിച്ചു. പുത്തൂര്‍ സർക്കിള്‍ ഇന്‍സ്പെക്ടര്‍ മഹേഷാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ എം. ഉദയകുമാര്‍ ഹാജരായി.
Next Story