Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Jun 2017 8:49 AM GMT Updated On
date_range 30 Jun 2017 8:49 AM GMTഭീതിസൃഷ്ടിച്ച് ലാഭം കൊയ്യാൻ സംഘ്പരിവാർ ശ്രമം ^എസ്.ഐ.ഒ
text_fieldsഭീതിസൃഷ്ടിച്ച് ലാഭം കൊയ്യാൻ സംഘ്പരിവാർ ശ്രമം -എസ്.ഐ.ഒ കാസർകോട്: ജനങ്ങൾക്കിടയിൽ ഭീതിസൃഷ്ടിച്ച് രാഷ്ട്രീയലാഭം കൊയ്യാനുള്ള സംഘ്പരിവാർ ശ്രമം ആപത്കരമാണെന്ന് എസ്.ഐ.ഒ ജില്ല സെക്രേട്ടറിയറ്റ് അഭിപ്രായപ്പെട്ടു. ഉത്തരേന്ത്യയിൽ കലാപങ്ങൾ സൃഷ്ടിച്ച് അധികാരത്തിലേറിയ സംഘ്പരിവാർ കേരളത്തെ ലക്ഷ്യമിട്ടാണ് ജില്ലയിൽ അക്രമങ്ങളും കുപ്രചാരണങ്ങളും അഴിച്ചുവിട്ട് സാമുദായിക ധ്രുവീകരണം നടത്തുന്നത്. റിയാസ് മൗലവിയുടെ കൊലപാതകത്തിലൂടെ വൈകാരികമായ പ്രകോപനം സൃഷ്ടിച്ച് കലാപത്തിന് തിരികൊളുത്താനുള്ള ശ്രമമായിരുന്നു ഫാഷിസ്റ്റുകൾ നടത്തിയത്. അണങ്കൂർ തുരുത്തിയിലെ ഒരു റോഡിന് ഗസ്സ സ്ട്രീറ്റ് എന്ന പേര് നൽകിയതിനെ ഐ.എസിലേക്കും തീവ്രവാദത്തിലേക്കും ചേർത്ത് നിഷകളങ്കരായ നാട്ടുകാരെ ഭീകരമുദ്ര ചാർത്തുകയും ക്രിക്കറ്റിൽ പാകിസ്താൻ ടീം വിജയിച്ചപ്പോൾ കുമ്പാഡാജെ പഞ്ചായത്തിൽ ഇന്ത്യവിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്നും പടക്കംപൊട്ടിച്ചെന്നും വ്യാജപരാതി നൽകുകയും ചെയ്ത ബി.ജെ.പി നേതൃത്വം സംഭവങ്ങളെ ദേശീയമാധ്യങ്ങളിലടക്കം വാർത്തയാക്കുകയും ചെയ്തത് ഗൗരവത്തോടെയാണ് നോക്കിക്കാണേണ്ടത്. കാസർകോട് നഗരത്തിലെ ഒരു ട്യൂഷൻ സെൻററിൽ മതപരിവർത്തനം നടത്തി സിറിയയിലേക്ക് റിക്രൂട്ട് ചെയ്യുന്നു എന്ന് വ്യാജവാർത്ത സൃഷ്ടിക്കുകയും സമൂഹമാധ്യമത്തിൽ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്ത ബി.ജെ.പി നേതാക്കൾ ജില്ലയിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണെന്നും സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. ജില്ല പ്രസിഡൻറ് റാഷിദ് മുഹ്യിദ്ദീൻ അധ്യക്ഷത വഹിച്ചു. എസ്.ഐ.ഒ സംസ്ഥാന സമിതി അംഗം അബ്ദുൽ ജബ്ബാർ ആലങ്കോൾ സംബന്ധിച്ചു. എൻ.എം. വാജിദ്, റാസിക് മഞ്ചേശ്വരം, ബി.എ. അസ്റാർ, കെ.വി. ഇസാസുല്ലാഹ്, എം.കെ.സി. റാഷിദ് എന്നിവർ സംസാരിച്ചു.
Next Story