Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅലോഷ്യസ് കോളജ് പാതയുടെ ...

അലോഷ്യസ് കോളജ് പാതയുടെ പേരുമാറ്റൽ: പ്രതിഷേധത്തെ തുടർന്ന്​ ഉദ്ഘാടനം മാറ്റി

text_fields
bookmark_border
മംഗളൂരു: ഹമ്പന്‍കട്ട മുതല്‍ അംബേദ്കര്‍ സര്‍ക്കിൾ വരെയുള്ള പാതയുടെ 'സ​െൻറ് അലോഷ്യസ് കോളജ് റോഡ്' എന്ന പേരുമാറ്റി 'മുല്‍കി സുന്ദരമ്മ ഷെട്ടി റോഡ്' എന്ന് നാമകരണം ചെയ്യാനുള്ള മംഗളൂരു കോര്‍പറേഷ‍​െൻറ തീരുമാനത്തില്‍ പ്രതിഷേധം. ഇതേത്തുടര്‍ന്ന് വ്യാഴാഴ്ച നടക്കേണ്ടിയിരുന്ന നാമകരണ ഉദ്ഘാടനം ഞായറാഴ്ചത്തേക്ക് മാറ്റി. വിദ്യാര്‍ഥികള്‍ മുദ്രാവാക്യം ഒഴിവാക്കി മൊബൈല്‍ ഫോണില്‍ കോളജി‍​െൻറ ചിത്രവും പേര് മാറ്റരുതെന്ന ആവശ്യവും പ്രദര്‍ശിപ്പിച്ച് പ്രതിഷേധിക്കുകയായിരുന്നു. പൂര്‍വവിദ്യാര്‍ഥി സംഘടന പ്രസിഡൻറ് പ്രതിഷേധം ഡോ. റിച്ചാര്‍ഡ് ഗോണ്‍സാല്‍വ്സ് ഉദ്ഘാടനം ചെയ്തു. ഡോ. എന്‍.ജി. മോഹന്‍, പ്രിന്‍സിപ്പല്‍ ഡോ. എസ്.ജെ. പ്രവീണ്‍ മാര്‍ടിസ്, എം. നരഹരി, അര്‍മന്‍ അഹ്മദ് എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story