Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Jun 2017 8:40 AM GMT Updated On
date_range 30 Jun 2017 8:40 AM GMTപൊക്കുണ്ടിലെ പെട്രോൾ പമ്പിൽ കവർച്ച
text_fieldsbookmark_border
തളിപ്പറമ്പ്: കുറുമാത്തൂർ . 9600 രൂപ നഷ്ടപ്പെട്ടു. പൊക്കുണ്ടിലെ കെ. രമേശെൻറ ഉടമസ്ഥതയിലുള്ള കുറുമാത്തൂർ ഫ്യൂവൽസിലാണ് ഇന്നലെ പുലർച്ചെ ഒന്നിനും ഒന്നേകാലിനും ഇടക്ക് മോഷണം നടന്നത്. പമ്പിന് സമീപംതന്നെയുള്ള ഉടമയുടെ വീട്ടിലെ സി.സി.ടി.വി കാമറയിൽ മോഷ്ടാവിെൻര ദൃശ്യം പതിഞ്ഞിട്ടുണ്ട്. ഏകദേശം 40 വയസ്സ് തോന്നിക്കുന്ന ആൾ കമ്പിപ്പാരയുമായാണ് കവർച്ചക്ക് എത്തിയത്. ആദ്യം ഓഫിസ് കുത്തിത്തുറന്നെങ്കിലും ഒന്നും ലഭിച്ചില്ല. പിന്നീട് തൊട്ടടുത്ത ഓയിൽ വിൽപന നടത്തുന്ന മുറിയിൽനിന്നാണ് പണം കവർന്നത്. കഴിഞ്ഞ രാത്രിയിൽ പണം എണ്ണി തിട്ടപ്പെടുത്തിയാണ് രമേശൻ പോയിരുന്നത്. സാധാരണ പമ്പിൽ രാത്രി കിടക്കാറുള്ള ജീവനക്കാരൻ വീട്ടിൽ പോയിരുന്നു. തളിപ്പറമ്പ് എസ്.ഐ ബിനുമോഹൻ സ്ഥലത്തെത്തി പരിശോധന നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story