Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Jun 2017 8:40 AM GMT Updated On
date_range 30 Jun 2017 8:40 AM GMTmust...ശ്രീകൃഷ്ണ പ്രതിമകൾ തകർത്ത കേസിൽ ആശ്രമാധിപനായ സ്വാമി അറസ്റ്റിൽ
text_fieldsകായംകുളം: കായംകുളത്ത് രണ്ടിടത്ത് ശ്രീകൃഷ്ണ പ്രതിമകൾ തകർത്ത കേസിൽ കൽക്കി അവതാരമെന്ന് അവകാശപ്പെടുന്ന ആശ്രമാധിപനായ സ്വാമി അറസ്റ്റിൽ. കൃഷ്ണപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രക്കുളത്തിനോട് ചേർന്ന് ദേശീയപാതയോരത്ത് സ്ഥാപിച്ചിരുന്ന കാണിക്കവഞ്ചിയിലെ പ്രതിമയും മേനാത്തേരി കനകഭവനിൽ ജയദീപെൻറ വീടിന് മുന്നിലെ പ്രതിമയും തകർത്ത സംഭവത്തിൽ കാപ്പിൽമേക്ക് മേനാത്തേരിക്ക് സമീപം നെടുന്തറയിൽ പ്രയാഗാനന്ദാശ്രമം അധിപനായ സോമരാജ പണിക്കരാണ് (കൽക്കി സ്വാമി 60) അറസ്റ്റിലായത്. വെള്ളിയാഴ്ച പുലർച്ചയായിരുന്നു രണ്ട് സംഭവവും. കൃഷ്ണപുരത്ത് ക്ഷേത്രജീവനക്കാർ എത്തിയപ്പോഴാണ് പ്രതിമ തകർത്തത് അറിഞ്ഞത്. മേനാത്തേരിയിലും പ്രതിമ തകർത്തതായി പരാതി ലഭിച്ചതോടെ പൊലീസ് ജാഗ്രതയോടെ രംഗത്തിറങ്ങി. പ്രശ്നം വർഗീയവത്കരിക്കാൻ ശ്രമങ്ങളുണ്ടായതോടെ പൊലീസ് ഉണർന്നുപ്രവർത്തിച്ചതാണ് പ്രതിയെ പിടിക്കാൻ കാരണമായത്. സി.സി ടി.വി കാമറകൾ പരിശോധിച്ചതോടെയാണ് കേസിന് തുമ്പുണ്ടായത്. പുലർച്ച രേണ്ടാടെ സോമരാജ പണിക്കർ സൈക്കിളിൽ സഞ്ചരിക്കുന്നത് ഇതിൽ കണ്ടെത്തി. ഇയാൾക്കെതിരെ നേരത്തേ വിഗ്രഹങ്ങൾ തകർത്ത കേസുണ്ട്. കൃഷ്ണപുരത്ത് കമ്പുകൊണ്ടും മേനാത്തേരിയിൽ വെട്ടുകത്തി ഉപയോഗിച്ചുമാണ് പ്രതിമ തകർത്തതെന്ന് ഇയാൾ സമ്മതിച്ചു. നേരേത്ത മേനാത്തേരി ബംഗ്ലാവിൽ ഇന്ദ്രജിത്തിെൻറ വീടിന് മുന്നിലെ കൃഷ്ണ പ്രതിമ തകർത്തതും ഇയാളാണെന്ന് പൊലീസ് പറഞ്ഞു. കൽക്കി അവതാരമാണെന്ന് അവകാശപ്പെടുന്ന ഇയാൾ വിഗ്രഹാരാധനക്ക് എതിരാണെന്ന് പറയുന്നു. ഡിവൈ.എസ്.പി അനിൽദാസ്, മാവേലിക്കര സി.െഎ പി. ശ്രീകുമാർ, എസ്.െഎമാരായ നെറ്റോ, സുരേഷ്കുമാർ, രാജേന്ദ്രൻ, ബാബുകുറുപ്പ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അേന്വഷണം. (ചിത്രം) എ.പി.ജി 50 – കൽക്കി സ്വാമി,
Next Story