Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമത്സ്യത്തൊഴിലാളി...

മത്സ്യത്തൊഴിലാളി കടാശ്വാസ കമീഷൻ സിറ്റിങ്​

text_fields
bookmark_border
കണ്ണൂർ: മത്സ്യത്തൊഴിലാളി കടാശ്വാസ കമീഷൻ സിറ്റിങ്ങിൽ പരിഗണിച്ച കേസുകളിൽ മൂന്നാഴ്ചക്കകം നടപടി സ്വീകരിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കമീഷൻ നിർദേശം നൽകി. സഹകരണ ബാങ്കുകളുമായി ബന്ധപ്പെട്ട് ലഭിച്ച 10 പരാതികളിലും നടപടി വേഗത്തിൽ പൂർത്തിയാക്കാൻ ജോയൻറ് ഡയറക്ടർ, സഹകരണ രജിസ്ട്രാർ എന്നിവർക്കാണ് നിർദേശം നൽകിയത്. കമീഷൻ 2007 ഡിസംബർ 31വരെയുള്ള കാലയളവിൽ കടം എഴുതിത്തള്ളിയ പലർക്കും ആനുകൂല്യം ഇതുവരെ ബാങ്കിൽ ലഭ്യമായില്ലെന്ന പരാതികളാണ് സിറ്റിങ്ങിൽ കൂടുതലായി ലഭിച്ചത്. കഴിഞ്ഞമാസം 29ന് നടന്ന അദാലത്തിലും ഇതുസംബന്ധിച്ച് പരാതി ലഭിച്ചിരുന്നു. സിറ്റിങ്ങിൽ ജസ്റ്റിസ് പി.എം. ഗോപിനാഥ്, മത്സ്യത്തൊഴിലാളി കടാശ്വാസ കമീഷൻ ചെയർമാൻ കൂട്ടായി ബഷീർ എന്നിവർ പരാതികൾ പരിഗണിച്ചു. വിവിധ ബാങ്ക് ഉദ്യോഗസ്ഥർ, സഹകരണ ജോയൻറ് രജിസ്ട്രാർമാർ എന്നിവരും പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story