Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Jun 2017 9:18 AM GMT Updated On
date_range 29 Jun 2017 9:18 AM GMTസംസ്ഥാന പവർ ലിഫ്റ്റിങ് ചാമ്പ്യൻഷിപ് നാളെ തുടങ്ങും
text_fieldsകണ്ണൂർ: സംസ്ഥാന സീനിയർ പുരുഷ-വനിത പവർലിഫ്റ്റിങ് ചാമ്പ്യൻഷിപ് കണ്ണൂർ പൊലീസ് ഒാഡിറ്റോറിയത്തിൽ ജൂൺ 30, ജൂലൈ ഒന്ന്, രണ്ട് ദിവസങ്ങളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വിവിധ ജില്ലകളിൽ നിന്നായി 250ഒാളം മത്സരാർഥികൾ ചാമ്പ്യൻഷിപ്പിൽ പെങ്കടുക്കും. അഞ്ച് അന്തർദേശീയ റഫറിമാർ ഉൾെപ്പടെ 22 റഫറിമാർ മത്സരങ്ങൾ നിയന്ത്രിക്കും. ലോക ചാമ്പ്യൻഷിപ്പിൽ മത്സരിച്ച ആലപ്പുഴയുടെ മിഥുൻ ജോസഫ്, ദേശീയ ജൂനിയർ ചാമ്പ്യൻ കണ്ണൻ വിജയൻ, ആർ. കാർത്തിക്, അന്തർ സർവകലാശാല മെഡൽ ജേതാവ് ജയദീപ് കൃഷ്ണ, ദേശീയ സീനിയർ മെഡൽ ജേതാവ് സനൽ സദാനന്ദൻ, മുൻ കോമൺവെൽത്ത് ജേതാവ് ഡി. കൃഷ്ണകുമാർ ഉൾെപ്പടെ നിരവധി താരങ്ങൾ ചാമ്പ്യൻഷിപ്പിൽ പങ്കാളികളാവും. സി.കെ. സദാനന്ദൻ, ആർ. ഭരത്കുമാർ, കെ. സജീവൻ, മോഹൻ പീറ്റേഴ്സ്, കെ. രാംദാസ് എന്നിവർ വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
Next Story