Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പ്രതിഷേധിച്ചു
text_fieldsbookmark_border
തലശ്ശേരി: തീരദേശ പൊലീസ് സ്റ്റേഷൻ ഉദ്ഘാടനച്ചടങ്ങിൽ മുല്ലപ്പള്ളി രാമചന്ദ്രൻ എം.പിയുടെ അനുമതിയില്ലാതെ അദ്ദേഹത്തിെൻറ പേര് നോട്ടീസിൽ ചേർത്ത് അപമാനിച്ച നടപടിയിൽ യു.ഡി.എഫ് നിയോജകമണ്ഡലം കമ്മിറ്റി . മുല്ലപ്പള്ളി രാമചന്ദ്രൻ കേന്ദ്ര ആഭ്യന്തരമന്ത്രിയായിരിക്കേയാണ് കേരളത്തിൽ അഞ്ചു തീരദേശ പൊലീസ് സ്റ്റേഷൻ അനുവദിച്ചത്. യു.ഡി.എഫ് സർക്കാറിെൻറ കാലത്ത് പൂർത്തിയാക്കിയ ഇൗ അഞ്ചു പൊലീസ് സ്റ്റേഷനുകളുടെയും ഉദ്ഘാടനമാണ് ഇപ്പോഴത്തെ ഭരണകക്ഷിയുടെ മാത്രമാക്കി മാറ്റാൻ ശ്രമിച്ചത്. കെ.സി. അഹമ്മദ് അധ്യക്ഷത വഹിച്ചു. വി. രാധാകൃഷ്ണൻ, എം.പി. അരവിന്ദാക്ഷൻ, മണ്ണയാട് ബാലകൃഷ്ണൻ, വി.സി. പ്രസാദ്, എ.കെ. മഹമ്മൂദ്, കെ.എം. മഹമ്മൂദ്, സി.പി. പ്രസീൽ ബാബു, കെ. രാമദാസ്, എൻ.കെ. പ്രേമൻ, സി.ജി. അരുൺ, കെ. ശശികുമാർ, അഡ്വ. സി.ടി. സജിത്ത് എന്നിവർ സംസാരിച്ചു. സർക്കാർ നടപടി സ്വാഗതം ചെയ്തു തലശ്ശേരി: അണ്ടല്ലൂർ കാവിെൻറ സമഗ്രവികസനത്തിന് മൂന്നര കോടിയിലധികം അനുവദിച്ച സർക്കാർ നടപടിയെ മലബാർ തീയ്യ മഹാസഭ ധർമടം യൂനിറ്റ് സ്വാഗതം ചെയ്തു. ക്ഷേത്രകലയായ തെയ്യത്തെ പ്രോത്സാഹിപ്പിക്കാനും സംരക്ഷിക്കാനും അണ്ടല്ലൂർ കാവിൽ 'തെയ്യം മ്യൂസിയം' ആരംഭിക്കാനും സംസ്ഥാനസർക്കാർ മുന്നോട്ടുവന്ന നടപടി അഭിനന്ദനാർഹമാണ്. പ്രസിഡൻറ് എ. ധർമരാജൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പീറ്റക്കണ്ടി രവീന്ദ്രൻ, പുലപ്പാടി പ്രകാശൻ, ദിലീപൻ, എ. പുരുഷു, സി.പി. അജിത എന്നിവർ ചർച്ചയിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story