Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Jun 2017 9:13 AM GMT Updated On
date_range 29 Jun 2017 9:13 AM GMTജനറൽ നഴ്സിങ് അപേക്ഷ
text_fieldsകണ്ണൂർ: ആരോഗ്യ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന നഴ്സിങ് സ്കൂളുകളിലേക്കും കൊല്ലം ആശ്രാമത്ത് പ്രവർത്തിക്കുന്ന പട്ടികജാതി-പട്ടികവർഗക്കാർക്ക് മാത്രമുള്ള നഴ്സിങ് സ്കൂളിലേക്കും ജനറൽ നഴ്സിങ് ആൻഡ് മിഡ്വൈഫറി പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു സയൻസ് 40 ശതമാനം മാർക്കോടെ പാസായ വിദ്യാർഥികൾക്ക് അപേക്ഷിക്കാം. എസ്.എസി-എസ്.ടി വിഭാഗക്കാർക്ക് പാസ്മാർക്ക് മതിയാകും. അപേക്ഷകർക്ക് 27 വയസ്സ് കവിയരുത്. പിന്നാക്ക സമുദായക്കാർക്ക് മൂന്നു വർഷവും പട്ടികജാതി-വർഗക്കാർക്ക് അഞ്ചു വർഷവും ഇളവ് ലഭിക്കും. അപേക്ഷാഫോറവും േപ്രാസ്െപക്ടസും www.dsh.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷാ ഫീസായി 250 രൂപ (പട്ടികജാതി-പട്ടികവർഗക്കാർ 75) 0210-80-800-88 എന്ന ശീർഷകത്തിൽ ട്രഷറിയിൽ അടക്കണം. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 20.
Next Story