Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപെരുന്നാൾ ആഘോഷിച്ച്...

പെരുന്നാൾ ആഘോഷിച്ച് കുട്ടമത്തെ കുട്ടികൾ

text_fields
bookmark_border
ചെറുവത്തൂര്‍: കുട്ടമത്ത് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളി​െൻറ നേതൃത്വത്തിൽ വിദ്യാര്‍ഥികള്‍ക്കായി പെരുന്നാള്‍ ഫെസ്റ്റ് സംഘടിപ്പിച്ചു. മൈലാഞ്ചിയിടലും ബിരിയാണി വിതരണവും ഉണ്ടായിരുന്നു. എം. രാജഗോപാലന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ടി. നാരായണന്‍ അധ്യക്ഷത വഹിച്ചു. ഭക്ഷണ വിതരണം കാവുഞ്ഞി ഹാജി ഉദ്ഘാടനം ചെയ്തു. 1996--97 വിദ്യാര്‍ഥികള്‍ നിര്‍മിച്ചുനല്‍കിയ ഷെഡ് പഞ്ചായത്ത് പ്രസിഡൻറ് മാധവന്‍ മണിയറ ഉദ്ഘാടനം ചെയ്തു. ചെറുവത്തൂര്‍ ജുമാമസ്ജിദ് ഖത്തീബ് മുഹമ്മദ് ഫൈസി പ്രഭാഷണം നടത്തി. പി.കൃഷ്ണകുമാര്‍, വിലാസന്‍, എം.കെ.എസ്. തങ്ങള്‍ എന്നിവര്‍ സംസാരിച്ചു. സൂര്യനാരായണ കുഞ്ചൂരായര്‍ സ്വാഗതവും പി.വി. ദേവരാജന്‍ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story