Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Jun 2017 9:03 AM GMT Updated On
date_range 29 Jun 2017 9:03 AM GMTപൊലീസ് സ്റ്റേഷൻ ഉദ്ഘാടനം; പാർട്ടികൾക്ക് പ്രതിഷേധം
text_fieldsകുമ്പള: ഷിറിയ തീരദേശ പൊലീസ് സ്റ്റേഷെൻറ ഉദ്ഘാടന ക്ഷണക്കത്തിൽ ബി.ജെ.പി, കോണ്‍ഗ്രസ് അംഗങ്ങളുടെ പേരുകൾ ഉൾപ്പെടുത്താതിരുന്നതിൽ പ്രതിഷേധം. ബി.ജെ.പി ഉദ്ഘാടനചടങ്ങ് ബഹിഷ്‌കരിച്ചപ്പോൾ കോണ്‍ഗ്രസ് ചടങ്ങില്‍ പങ്കെടുത്ത് ബന്ധപ്പെട്ടവരെ പ്രതിഷേധം അറിയിച്ചു. തീരദേശ പൊലീസ് സ്റ്റേഷെൻറ സ്വാഗതസംഘ രൂപവത്കരണയോഗത്തില്‍ നിയമസഭാംഗത്വമുള്ള പാര്‍ട്ടികളുടെ ഓരോ പ്രതിനിധികളെ ഉള്‍പ്പെടുത്താന്‍ ധാരണയായിരുന്നുവത്രെ. എന്നാൽ, ഒരു രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രതിനിധികളെ ക്ഷണപത്രത്തില്‍ ഉള്‍പ്പെടുത്തിയില്ല. പരിപാടിയില്‍ പങ്കെടുക്കേണ്ടിയിരുന്ന ബി.ജെ.പി സംസ്ഥാനസമിതി അംഗം ബാലകൃഷ്ണ ഷെട്ടി, സത്യശങ്കര ഭട്ട്, കെ. വിനോദന്‍ എന്നിവരാണ് ചടങ്ങില്‍നിന്ന് വിട്ടുനിന്നത്. മംഗല്‍പാടി മണ്ഡലം കോണ്‍ഗ്രസ് ഭാരവാഹികളായ സത്യന്‍ സി. ഉപ്പള, ഒ.എം. റഷീദ്, അല്‍മേഡ ഡിസൂസ എന്നിവരാണ് പ്രതിഷേധം അറിയിച്ചത്.
Next Story