Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅംബാനിയുടെ ശമ്പളം...

അംബാനിയുടെ ശമ്പളം ഒമ്പതാം വർഷവും 15 കോടിതന്നെ

text_fields
bookmark_border
അംബാനിയുടെ ശമ്പളം ഒമ്പതാം വർഷവും 15 കോടിതന്നെ ന്യൂഡൽഹി: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനിയുടെ വാർഷിക ശമ്പളം ഒമ്പതാം വർഷവും 15 കോടിതന്നെ. കമ്പനിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർമാരുടെ ശമ്പളം എല്ലാ വർഷവും വർധിക്കുേമ്പാഴാണ് ഇന്ത്യയിലെ ഏറ്റവും സമ്പന്ന​െൻറ ശമ്പളവും മറ്റ് അലവൻസും 15 കോടിയിൽ തുടരുന്നത്. കമ്പനി ചെയർമാ​െൻറ ശമ്പളം 38.75 കോടിയായാണ് ഡയറക്ടർ ബോർഡ് അംഗീകരിച്ചത്. എന്നാൽ, കമ്പനിയിൽ ഉന്നത പദവിയിലിരിക്കുന്നവർക്ക് മാതൃകയാവാൻ അദ്ദേഹം പഴയ ശമ്പളം തന്നെയാണ് സ്വീകരിക്കുന്നതെന്ന് റിലയൻസ് ഇൻഡസ്ട്രീസി​െൻറ പുതിയ വാർഷിക റിപ്പോർട്ടിൽ പറയുന്നു. അംബാനിയുടെ ബന്ധുക്കളും എക്സിക്യുട്ടീവ് ഡയറക്ടർമാരുമായ നിഖിൽ ആർ. മേസ്വാനി, ഹിതാൽ മേസ്വാനി എന്നിവരുടെ ഇൗ വർഷത്തെ ശമ്പളം 16.58 കോടിയാണ്. ഇവരുടെ ശമ്പളം കഴിഞ്ഞ വർഷം 14.42 കോടി വീതമാണ്. മുകേഷ് അംബാനിയുടെ ഭാര്യയും റിലയൻസ് നോൺ എക്സിക്യുട്ടീവ് ഡയറക്ടറുമായ നിത അംബാനി സിറ്റിങ് ഫീസ് കൂടാതെ 1.20 കോടിയാണ് വാങ്ങുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story