Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകുറ്റക്കാര്‍ക്കെതിരെ...

കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണം

text_fields
bookmark_border
പാടിയോട്ടുചാല്‍: പെരുന്നാള്‍ദിനത്തില്‍ വയക്കരയില്‍ എസ്‌.കെ.എസ്.എസ്.എഫ്, എസ്.വൈ.എസ് പ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തിലെ മുഴുവന്‍ പ്രതികളെയും ഉടന്‍ പിടികൂടണമെന്നും മഹല്ലുകളിലെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന ശക്തികളെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തണമെന്നും സമസ്തനേതാക്കള്‍ ആവശ്യപ്പെട്ടു. അക്രമത്തില്‍ പരിക്കേറ്റവരെ വയക്കരയിലെ വീടുകളിലെത്തി സന്ദര്‍ശിക്കുകയായിരുന്നു നേതാക്കള്‍. സമസ്ത ലീഗല്‍ സെല്‍ സംസ്ഥാന വൈസ് പ്രസിഡൻറ് എസ്.കെ. ഹംസഹാജി, ജില്ല കണ്‍വീനര്‍ എ.കെ. അബ്ദുല്‍ ബാഖി, ദുബൈ സുന്നി സ​െൻറര്‍ അംഗം കെ.ടി. അബ്ദുൽ ഖാദര്‍, എസ്.കെ.എസ്.എസ്.എഫ് കേരള സെക്രട്ടറി അബ്ദുസ്സലാം ദാരിമി, എസ്.വൈ.എസ് ജില്ല സെക്രട്ടറി ഇബ്രാഹീം ബാഖവി, സത്താര്‍ വളക്കൈ, മൊയ്തു മൗലവി മക്കിയാട്, അഹമ്മദ് പോത്താങ്കണ്ടം, കെ.പി. മൊയ്തീന്‍കുഞ്ഞി മൗലവി, പി.എസ്. റഫീഖ് അഷ്‌റഫി, എന്‍.എം. ബശീര്‍, എന്‍. അബ്ബാസ്, ഇബ്രാഹീം മോണിങ്സ്റ്റാര്‍, അബ്ദുറഹ്മാന്‍ മച്ചിയില്‍ എന്നിവരുടെ നേതൃത്വത്തിലാണ് സന്ദര്‍ശിച്ചത്. പെരുന്നാള്‍ദിനത്തില്‍ വയക്കര ജുമാമസ്ജിദിന് സമീപം ലഘുലേഖ വിതരണം ചെയ്യുന്നതുസംബന്ധിച്ച് ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ വാക്കേറ്റം സംഘര്‍ഷത്തില്‍ കലാശിക്കുകയും ഇരുവിഭാഗത്തിലുംപെട്ട പത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story