Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightറോഡി​ൽ ഒായിൽ: ...

റോഡി​ൽ ഒായിൽ: ബൈക്കുകൾ തെന്നിവീണു

text_fields
bookmark_border
കണ്ണൂർ സിറ്റി: ഓടിക്കൊണ്ടിരുന്ന സ്വകാര്യബസിൽനിന്ന് ഓയിൽ റോഡിലേക്കൊഴുകി. ബൈക്കുകൾ തെന്നിവീണ് യാത്രക്കാർക്ക് പരിക്കേറ്റു. ബുധനാഴ്ച രാവിലെ ആറരയോടെയായിരുന്നു സംഭവം. സിറ്റി ജങ്ഷൻ മുതൽ ആയിക്കര വരെ ഓയിൽ റോഡിൽ പരന്നതിനാൽ അഞ്ചോളം ബൈക്കുകളാണ് തെന്നിവീണത്. യാത്രക്കാർക്ക് പരിക്കേറ്റു. അതുവഴി വന്ന ചില കാൽനടയാത്രക്കാരും തെന്നിവീണിരുന്നു. നിസ്സാരമായി പരിക്കേറ്റ ചിലർ ജില്ല ആശുപത്രിയിൽ പ്രാഥമികശുശ്രൂഷ തേടി. ലീഡിങ് ഫയർമാൻ പുരുഷോത്തമ​െൻറ നേതൃത്വത്തിൽ ഫയർയൂനിറ്റ് എത്തി സിറ്റി ജങ്ഷൻ മുതൽ ആയിക്കര പാലംവരെ മണലും സോപ്പും ഉപയോഗിച്ച് വൃത്തിയാക്കി.
Show Full Article
TAGS:LOCAL NEWS 
Next Story