Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Jun 2017 8:44 AM GMT Updated On
date_range 29 Jun 2017 8:44 AM GMTഓപറേഷൻ ക്ലിയർ കണ്ണൂർ-: ബോർഡുകൾ നീക്കൽ ഉൗർജിതം
text_fieldsകണ്ണൂർ: മഴക്കാലത്ത് അപകടങ്ങൾ കുറക്കുന്നതിെൻറ ഭാഗമായി ജില്ലയിലെ പാതയോരങ്ങളിലും പൊതുസ്ഥലങ്ങളിലും സ്ഥാപിച്ചിട്ടുള്ള ബോർഡുകൾ, തോരണങ്ങൾ, കമാനങ്ങൾ തുടങ്ങിയവ നീക്കംചെയ്യൽ ഉൗജിതമാക്കി. തഹസിൽദാർമാരുടെയും തദ്ദേശസ്ഥാപനങ്ങളുടെയും നേതൃത്വത്തിലാണ് നീക്കംചെയ്യൽ. ബോർഡുകളും മറ്റും സ്ഥാപിച്ചവർക്ക് സ്വമേധയാ അവ എടുത്തുമാറ്റാൻ സമയം നൽകിയിരുന്നു. അതിനുശേഷമാണ് ബാക്കിയുള്ളവ നീക്കംചെയ്യുന്ന നടപടി തുടങ്ങിയത്. ജൂൺ 30നകം ഇവ നീക്കാനാണ് തീരുമാനം. കാറ്റിലും മഴയിലും ഇവ റോഡിലേക്കും നടപ്പാതകളിലേക്കും പൊട്ടിവീണ് അപകടങ്ങൾ സംഭവിക്കുന്നത് തടയുകയെന്ന ലക്ഷ്യത്തോടെയാണ് ദുരന്തനിവാരണ അതോറിറ്റിയുടെ നടപടി. എടുത്തുമാറ്റിയ ബോർഡുകൾ വീണ്ടും സ്ഥാപിക്കുന്നവർക്കെതിെര മുനിസിപ്പൽ, പഞ്ചായത്ത്, റോഡ് സുരക്ഷ, ട്രാഫിക്, ദുരന്തനിവാരണ നിയമങ്ങളിലെ വിവിധ വകുപ്പുകൾ അനുസരിച്ച് കർശന നടപടികൾ സ്വീകരിക്കുമെന്ന് ജില്ല കലക്ടർ മുന്നറിയിപ്പ് നൽകി. ദേശീയ-സംസ്ഥാന പാതകളുടെയും ഗ്രാമീണ റോഡുകളുടെയും ഓരങ്ങളിലും സർക്കാർ സ്ഥലങ്ങളിലും അനധികൃതമായി സ്ഥാപിച്ചിട്ടുള്ള താൽക്കാലിക ഷെഡുകൾ, കെട്ടിടങ്ങൾ തുടങ്ങിയവ അടിയന്തരമായി നീക്കംചെയ്യാനും ജില്ല കലക്ടർ നിർദേശം നൽകി. നിയമവിരുദ്ധമായി ഭക്ഷ്യപദാർഥങ്ങളും പാനീയങ്ങളും മറ്റും വിതരണം ചെയ്യുന്നവർക്കെതിെര നടപടിയെടുക്കാൻ ഭക്ഷ്യസുരക്ഷാ വിഭാഗത്തിനും നിർദേശം നൽകിയിട്ടുണ്ട്. തഹസിൽദാർമാരുടെ നേതൃത്വത്തിൽ നീക്കംചെയ്ത സാധനങ്ങൾ ഒരുസ്ഥലത്ത് ഒരുമിച്ചുകൂട്ടി ഉടൻ ലേലം ചെയ്യും. ലേലത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് തഹസിൽദാർമാരുമായി ബന്ധപ്പെടാം. ഓപറേഷൻ ക്ലീൻ കണ്ണൂരിെൻറ അവലോകനയോഗം നാളെ വൈകീട്ട് മൂന്നിന് കലക്ടറുടെ ചേംബറിൽ ചേരും.
Next Story