Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightജില്ലയിൽ കമ്പ്യൂട്ടർ...

ജില്ലയിൽ കമ്പ്യൂട്ടർ എമർജൻസി ​െറസ്​പോൺസ്​ ടീമിന് രൂപം നൽകി

text_fields
bookmark_border
കണ്ണൂർ: വർധിച്ചുവരുന്ന സൈബർ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ അതിനെ നേരിടാൻ കമ്പ്യൂട്ടർ എമർജൻസി ടീമിന് രൂപം നൽകി. ജില്ല കലക്ടർ ചെയർമാനായ ജില്ല ഇ-ഗവേണൻസ് സൊസൈറ്റിയുടെ കീഴിലാണ് ടീമിന് രൂപം നൽകിയത്. ജില്ലയിലുണ്ടാവുന്ന സൈബർ ആക്രമങ്ങളുമായി ബന്ധപ്പെട്ട് സൈബർ സുരക്ഷ പിഴവുകൾക്ക് സാങ്കേതിക ഉപദേശങ്ങളും മുന്നറിയിപ്പും നൽകാനാണ് ജില്ല ഇ-ഗവേണൻസിന് കീഴിലുള്ള ടീമി​െൻറ ലക്ഷ്യം. ജില്ലയിലെ ഐ.ടി മേഖലയുമായി ബന്ധപ്പെട്ട വകുപ്പുതലവന്മാരെ കൂടി ഉൾക്കൊള്ളിച്ചാണ് ടീമിന് രൂപം നൽകിയിട്ടുള്ളത്. ജില്ല ഇൻഫർമാറ്റിക്സ് ഓഫിസർ ആൻഡ്രൂസ് വർഗീസ്, അസി. ജില്ല ഇൻഫർമാറ്റിക്സ് ഓഫിസർ ഹുമൈദ ബീവി, ഡി.ഇ.ജി.എസ് ജില്ല േപ്രാജക്ട് മാനേജർ മിഥുൻ കൃഷ്ണ, റവന്യൂ ഐ.ടി സെൽ കോഓഡിനേറ്റർ മുഹമ്മദ് ഷെരീഫ്, ഐ.കെ.എം ജില്ല കോഓഡിനേറ്റർ കെ.കെ. റോഷി, ഐ.കെ.എം ജില്ല ടെക്നിക്കൽ ഓഫിസർ ഷറഫുദ്ദീൻ, എൻ.ഐ.സി സപ്പോർട്ട് എൻജിനീയർമാർ, ഹാൻഡ് ഹോൾഡ് സപ്പോർട്ട് എൻജിനീയർമാർ, ഇ-ഡിസ്ട്രിക്ട് ആൻഡ് ഇ-ഓഫിസ്, ഇ-േപ്രാക്യുർമ​െൻറ് ടീം, കെ സ്വാൻ ടീം, ജില്ല അക്ഷയ േപ്രാജക്ട് ടീം, ഐ.കെ.എം സപ്പോർട്ട് സ്റ്റാഫ് എന്നിവരാണ് കമ്പ്യൂട്ടർ എമർജൻസി റസ്പോണ്ട്സ് ടീമിലെ അംഗങ്ങൾ.
Show Full Article
TAGS:LOCAL NEWS 
Next Story