Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightP1 Updation...

P1 Updation ദിലീപിനെയും നാദിർഷായെയും ചോദ്യം ചെയ്​തു

text_fields
bookmark_border
blurb ചോദ്യം ചെയ്യൽ അർധരാത്രിയും തുടർന്നു കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട സംഭവത്തി​െൻറ പശ്ചാത്തലത്തിൽ നടൻ ദിലീപ്, സംവിധായകൻ നാദിർഷ, ദിലീപി​െൻറ മാനേജർ അപ്പുണ്ണി എന്നിവരെ പൊലീസ് ചോദ്യം ചെയ്തു. സംഭവത്തിന് പിന്നിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യലെന്ന് പൊലീസ് പറഞ്ഞു. എന്നാൽ, ബ്ലാക്മെയിലിങ് സംബന്ധിച്ച് താൻ നൽകിയ പരാതിയിൽ മൊഴി നൽകാനാണ് എത്തിയതെന്നായിരുന്നു ദിലീപി​െൻറ വിശദീകരണം. ആലുവ പൊലീസ് ക്ലബിൽ ബുധനാഴ്ച ഉച്ച 12.30ന് ആരംഭിച്ച ചോദ്യം ചെയ്യൽ അർധരാത്രി 12നും തുടരുകയാണ്. എ.ഡി.ജി.പി ബി. സന്ധ്യ, ആലുവ റൂറൽ എസ്.പി എ.വി. ജോർജ്, പെരുമ്പാവൂർ സി.െഎ. ബൈജു പൗലോസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. പറവൂർ സർക്കിൾ ഇൻസ്പെക്ടർ, ആലുവ സബ് ഇൻസ്പെക്ടർ എന്നിവരും പങ്കെടുത്തു. നടപടിയോട് മൂവരും പൂർണമായി സഹകരിെച്ചന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ ദിലീപി​െൻറ പേര് പറയാതിരിക്കാൻ നാദിർഷായെയും ത​െൻറ മാനേജർ അപ്പുണ്ണിയെയും വിഷ്ണു എന്നയാൾ ഫോണിൽ വിളിച്ച് ഒന്നരക്കോടി രൂപ ആവശ്യപ്പെട്ട് ബ്ലാക്മെയിലിങ്ങിന് ശ്രമിച്ചതായി കാണിച്ച് ഫെബ്രുവരിയിൽ ദിലീപ് ഡി.ജി.പിക്ക് പരാതി നൽകിയിരുന്നു. എന്നാൽ, അപ്പുണ്ണിയുമായി േഫാണിൽ സംസാരിച്ചത് ജയിലിലുള്ള മുഖ്യപ്രതി പൾസർ സുനിയാണെന്ന് പിന്നീട് കണ്ടെത്തി. ഇൗ പരാതിയിൽ ദിലീപി​െൻറ മൊഴിയെടുക്കാനാണ് മൂവരെയും പൊലീസ് വിളിച്ചുവരുത്തിയത്. എന്നാൽ, ദിലീപി​െൻറ പരാതിക്കുപുറമെ സംഭവത്തിലെ ഗൂഢാലോചന, കത്തിലൂടെയും പൊലീസിനോട് നേരിട്ടും പൾസർ സുനി ഉന്നയിച്ച ആരോപണങ്ങൾ തുടങ്ങി കേസുമായി ബന്ധപ്പെട്ട എല്ലാ കാര്യത്തെക്കുറിച്ചുമുള്ള വിവരങ്ങൾ ചോദ്യാവലിയുടെ അടിസ്ഥാനത്തിൽ ശേഖരിക്കുകയാണ് ചെയ്തത്. ആദ്യം ദിലീപിനെയും നാദിർഷായെയും അപ്പുണ്ണിയെയും ഒരുമിച്ചിരുത്തിയും പിന്നീട് വെവ്വേറെയും ചോദ്യം ചെയ്തു. പറയാനുള്ളതെല്ലാം പൊലീസിനോടും കോടതിയിലും പറയുമെന്നായിരുന്നു ചോദ്യം ചെയ്യലിന് ഹാജരാകും മുമ്പ് മാധ്യമങ്ങളോട് ദിലീപി​െൻറ പ്രതികരണം. ത​െൻറ സിനിമജീവിതം തകർക്കാൻ ശ്രമിക്കുന്ന ചിലരെക്കുറിച്ച് ദിലീപ് ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയതായും ഇതുസംബന്ധിച്ച തെളിവുകൾ കൈമാറിയതായുമാണ് സൂചന. പെൺകുട്ടിക്ക് സിനിമയിൽ അവസരങ്ങൾ ഉണ്ടാക്കിക്കൊടുത്ത് സഹായിക്കുക മാത്രമേ ചെയ്തിട്ടുള്ളൂവെന്ന് ദിലീപ് മൊഴി നൽകി. എന്നാൽ, ത​െൻറ പ്രശസ്തിയെ ബാധിക്കുന്ന തരത്തിൽ പെൺകുട്ടി അമിത സ്വാതന്ത്ര്യം എടുത്തുതുടങ്ങിയപ്പോൾ ഇവരിൽനിന്ന് അകന്നുനിൽക്കുകയായിരുന്നു. ഭൂമി സംബന്ധിച്ച പ്രശ്നങ്ങളിൽ അന്യായമായി ഒരു കാര്യവും ചെയ്തിട്ടില്ല. ഇരയായ നടിയുടെ പേരിൽ നടന്ന ചില ബിനാമി ഇടപാടുകളുമായി ബന്ധപ്പെട്ട കാര്യങ്ങളും ദിലീപിനോട് ചോദിച്ചു. രേഖകൾ െവച്ച് അതി​െൻറ അടിസ്ഥാനത്തിൽ കൃത്യമായ ചോദ്യം ചെയ്യലാണ് നടന്നത്. പൾസർ സുനിയുമായി ഫോൺവിളിയും മറ്റ് ബന്ധങ്ങളും അടക്കമുള്ള ചോദ്യങ്ങൾ ദിലീപ് നിഷേധിച്ചു. ദിലീപ്, നാദിർഷ എന്നിവരെ ചോദ്യം ചെയ്യാൻ മൂന്നുദിവസത്തെ തയാറെടുപ്പ് ഉദ്യോഗസ്ഥർ നടത്തിയിരുന്നു. മാരത്തൺ ചോദ്യം ചെയ്യലിനിടെ ഭക്ഷണം ഉദ്യോഗസ്ഥർ എത്തിച്ചു. ചോദ്യം ചെയ്യുന്നതോടൊപ്പം വിവരം ലാപ്ടോപ്പിൽ പകർത്തി പ്രിൻറൗട്ട് എടുക്കുന്നതടക്കമുള്ള കാര്യങ്ങളാണ് പൊലീസ് ചെയ്യുന്നത്. ദിലീപിനെയും നാദിർഷായെയും ഇടക്ക് ഒരുമിച്ചിരുത്തിയും ശേഷം രണ്ട് മുറികളിലായും ചോദ്യം ചെയ്യൽ തുടർന്നു. ഇരുവരുടെയും മൊഴികളിൽ വൈരുധ്യമുണ്ടോ എന്ന് പരിശോധിക്കുന്നുണ്ട്. ഇത്തരത്തിൽ എന്തെങ്കിലും ശ്രദ്ധയിൽപെട്ടാൽ ചോദ്യം ചെയ്യൽ വരുംദിവസങ്ങളിലും ഉണ്ടാകുമെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം.
Show Full Article
TAGS:LOCAL NEWS 
Next Story