Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Jun 2017 9:15 AM GMT Updated On
date_range 28 Jun 2017 9:15 AM GMTപനി: കണ്ണൂർ ജില്ലയിൽ രണ്ട് മരണം
text_fieldsആലക്കോട്: പനിബാധിച്ച് ജില്ലയിൽ രണ്ടുപേർ മരിച്ചു. മണക്കടവ് മാെമ്പായിലിലെ കുന്നത്തുപൊയിൽ ജോർജ് (50), ഉദയഗിരിയിലെ കച്ചിറയിൽ പരേതനായ അബ്രഹാം-മറിയക്കുട്ടി ദമ്പതികളുടെ മകൻ ജോയിച്ചൻ (ജോസഫ് -48) എന്നിവരാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ജോർജ്. ഷെർളി (ഞൊണ്ടിമാക്കൽ കുടുംബാംഗം)യാണ് ജോർജിെൻറ ഭാര്യ. മക്കൾ: ജിഷ, ജിനേഷ്. പരേതരായ ജോസഫ്-ഏലിക്കുട്ടി ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: ഏലിക്കുട്ടി, ചിന്നമ്മ, മേരി, ജോസഫ്, ഡോളിമ, േടാമി, മിനി, പരേതനായ ജേക്കബ്. ജിജി (കൊരട്ടി കണ്ണംപുഴയിൽ കുടുംബാംഗം)യാണ് ജോയിച്ചെൻറ ഭാര്യ. മക്കൾ: നിവിൻ, അലീന. സഹോദരങ്ങൾ: സിസ്റ്റർ മേഴ്സി (എസ്.എച്ച് കോൺവെൻറ്, പേരാവൂർ), സിസ്റ്റർ ഝാൻസി (നോട്ടൽഡ കോൺവെൻറ്, പട്ന), ബിജു, ടോണി, ബിനു. സംസ്കാരം ബുധനാഴ്ച ഉച്ച രണ്ടിന് ഉദയഗിരി സെൻറ് മേരീസ് പള്ളി സെമിേത്തരിയിൽ.
Next Story