Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Jun 2017 9:01 AM GMT Updated On
date_range 28 Jun 2017 9:01 AM GMTഇരിട്ടി പാലത്തിെൻറ ബണ്ട് തകർന്നു; പൈലിങ് ഉപകരണങ്ങൾ ഒലിച്ചുപോയി
text_fieldsഇരിട്ടി: തലശ്ശേരി-വളവുപാറ റോഡ് വികസത്തിെൻറ ഭാഗമായി ഇരിട്ടി പുഴക്ക് നിർമിക്കുന്ന പാലത്തിെൻറ തൂണിെൻറ പൈലിങ് ബണ്ട് തകർന്ന് സാമഗ്രികൾ കനത്ത വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയി. പുഴയിൽ ബണ്ട് കെട്ടിയാണ് പാലത്തിെൻറ മൂന്നാമത്തെ തൂണിെൻറ പൈലിങ് പ്രവൃത്തികൾ നടത്തുന്നത്. രണ്ടുദിവസമായി തുടരുന്ന കനത്ത മഴയിൽ പുഴയിൽ ജലനിരപ്പ് ഉയരുകയായിരുന്നു. തുടർന്നാണ് പൈലിങ്ങിന് ഉപയോഗിക്കുന്ന ഉപകരണം, സിസിൽ, മോേട്ടാർ, ട്രൈപോട്ട്, പ്ലേറ്റ്, സ്റ്റാൻഡ് തുടങ്ങിയവ ഒഴുകിേപ്പായത്. സാമഗ്രികൾ ഒഴുകിപ്പോയതിനാൽ പാലത്തിെൻറ പണി നിലച്ചു. പുതുതായി ബണ്ടുകെട്ടി പ്രവർത്തനത്തിനാവശ്യമായ ഉപകരണങ്ങൾ കൊണ്ടുവന്നാലേ ഇനി പണി ആരംഭിക്കാൻ കഴിയുകയുള്ളു. ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചതായി കോൺട്രാക്ടർ പറഞ്ഞു. കാപ്ഷൻ കാറ്റിൽ മരംവീണ് ഗതാഗതം നിലച്ച മാക്കൂട്ടം ചുരം റോഡിൽ മരം മുറിച്ചുമാറ്റുന്നു തില്ലേങ്കരിയിൽ മതിലിടിഞ്ഞ് അപകടാവസ്ഥയിലായ പുതിയപുരയിൽ നസീറിെൻറ വീട് കാറ്റിൽ മരംവീണ് തകർന്ന മുഴക്കുന്നിലെ ശൈലജയുടെ വീട് ഇരിട്ടി പാലത്തിെൻറ പൈലിങ് ബണ്ട് മലവെള്ളപ്പാച്ചിലിൽ തകർന്ന നിലയിൽ
Next Story