Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകാറ്റും മഴയും:...

കാറ്റും മഴയും: പാപ്പിനിശ്ശേരിയിൽ വീട് തകർന്നു

text_fields
bookmark_border
പാപ്പിനിശ്ശേരി: കാറ്റിലും മഴയിലും അരോളിയിൽ വീട് നിലംപൊത്തി. കാട്യം ചാലിൽ ലക്ഷംവീട് കോളനിയിലെ ആലക്കാടൻ നളിനിയും എസ്. വിനോദും താമസിക്കുന്ന ഇരട്ട വീടാണ് തകർന്നത്. ആദ്യം നളിനി താമസിക്കുന്ന ഭാഗമാണ് തകർന്നത്. ആ സമയം നളിനി വീട്ടിലുണ്ടായിരുന്നില്ല. മറുഭാഗത്ത് വിനോദും ഭാര്യയും രണ്ടു മക്കളും ഉണ്ടായിരുന്നു. ശബ്ദംകേട്ട് ഇവർ പുറത്തേക്ക് ഓടിരക്ഷപ്പെട്ടു. 60 വർഷം പഴക്കമുള്ളതാണ് ലക്ഷംവീട് കോളനിയിലെ വീടുകൾ. കോളനിയിലെ വീടുകൾ എല്ലാം മൺകട്ടയിൽ നിർമിച്ചതാണ്. ഒരു ചുമരി​െൻറ രണ്ടു ഭാഗത്തായി രണ്ടു വീടുകളാണ് ലക്ഷംവീട് കോളനിയിലുള്ളത്. തകർന്നവീടിന് രണ്ടു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story