Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Jun 2017 8:47 AM GMT Updated On
date_range 28 Jun 2017 8:47 AM GMTസന്യാസത്തിെൻറ മൂല്യം വീണ്ടെടുക്കണം ^മുഖ്യമന്ത്രി
text_fieldsസന്യാസത്തിെൻറ മൂല്യം വീണ്ടെടുക്കണം -മുഖ്യമന്ത്രി പയ്യന്നൂർ: സന്യാസം കച്ചവടവും രാഷ്ട്രീയവുമായി മാറുന്ന വർത്തമാനകാലത്ത് സന്യാസത്തിെൻറ മൂല്യം വീണ്ടെടുക്കാനുള്ള ആത്മാർഥശ്രമം അനിവാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. പെരിങ്ങോം പോത്താങ്കണ്ടം ആനന്ദഭവനത്തോടനുബന്ധിച്ച് നിർമിക്കുന്ന ആപ്തി നഗറിന് ശിലയിടുകയായിരുന്നു അദ്ദേഹം. മഹത്തായ സന്യാസപാരമ്പര്യമുള്ള നാടാണ് ഭാരതം. ശ്രീരാമകൃഷ്ണ പരമഹംസർ, സ്വാമി വിവേകാനന്ദൻ, ശ്രീനാരായണ ഗുരു തുടങ്ങിയ സന്യാസിപരമ്പരയുടെ മൂല്യം ഇന്ന് നഷ്ടപ്പെട്ടു. സന്യാസിമാർ ഭരണം നടത്തുന്ന സ്ഥിതിവരെ ഉണ്ടായിരിക്കുന്നു. ആത്മീയതയിൽ രാഷ്ട്രീയം കലരുന്നത് ശുഭകരമല്ല. സ്വാമി കൃഷ്ണാനന്ദ ഭാരതിയെപ്പോലുള്ളവരുടെ പ്രവർത്തനം മാതൃകാപരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങിൽ ടി. പത്മനാഭൻ, സി. കൃഷ്ണൻ എം.എൽ.എ, മുൻ എം.പി എം.പി. അബ്ദുസ്സമദ് സമദാനി, പി. ജയരാജൻ എന്നിവർ സംസാരിച്ചു. സ്വാമി കൃഷ്ണാനന്ദ ഭാരതി സ്വാഗതം പറഞ്ഞു.
Next Story