Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപരാതി പരിഹരിച്ചില്ലേ?...

പരാതി പരിഹരിച്ചില്ലേ? വിഷമിക്കേണ്ട, കോർപറേഷനിൽ പരാതിപ്പെട്ടി വരുന്നു

text_fields
bookmark_border
കണ്ണൂർ: പരാതിയുമായി പടികയറിയിറങ്ങി മടുത്തെങ്കിൽ ഇനി വിഷമിക്കേണ്ട, പരിഹാരവുമായി കോർപറേഷനിൽ പരാതിപ്പെട്ടി ഒരുങ്ങുന്നു. നാളെ ഉച്ചക്ക് രണ്ടുമണി മുതൽ കോർപറേഷൻ കോമ്പൗണ്ടിൽ പരാതിപ്പെട്ടി സജ്ജമാകും. ഏത് പരാതിയുമായിെക്കാള്ളെട്ട പരാതിപ്പെട്ടിയിലിട്ടാൽ നടപടിയുണ്ടാകുമെന്നാണ് സർക്കാറി​െൻറ ഉറപ്പ്. പൊതുജനങ്ങളുടെ പ്രയാസങ്ങൾ പരിഹരിക്കുന്നതി​െൻറ ഭാഗമായി എല്ലാ തേദ്ദശ സ്ഥാപനങ്ങളിലും ജൂൺ ഒന്നുമുതൽ പരാതിപ്പെട്ടി വെക്കണമെന്നാണ് സർക്കാർ ഉത്തരവിട്ടത്. ഇതി​െൻറ ഭാഗമായാണ് പരാതിപ്പെട്ടി സ്ഥാപിക്കുന്നത്. എല്ലാവർക്കും പരാതി നിക്ഷേപിക്കുന്നതിന് സൗകര്യപ്രദമായ സ്ഥലത്താണ് പെട്ടി സ്ഥാപിക്കുക. പെട്ടി തുറക്കുന്ന ദിവസം, സമയം, ബന്ധപ്പെട്ട ഉദ്യോഗസ്ഥ​െൻറ പേര്, നമ്പർ എന്നിവ പെട്ടിയിൽ എഴുതിയിട്ടുണ്ടാകും. മാസത്തിൽ ഒരിക്കലാണ് പെട്ടി തുറന്ന് പരാതികൾ പരിശോധിക്കുക. പരാതികളുടെ വിശദാംശങ്ങൾ രജിസ്റ്ററിൽ രേഖപ്പെടുത്തും. സെക്രട്ടറിയുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ പരിശോധിച്ച ശേഷം നടപടികൾക്കായി അതത് ഉദ്യോഗസ്ഥർക്ക് കൈമാറും. പരാതി പരിഹരിക്കുന്നതിനും സമയം നിശ്ചയിച്ചിട്ടുണ്ട്. അടുത്തമാസം പെട്ടി തുറക്കുന്നതിനു മുമ്പുതന്നെ കിട്ടിയ പരാതികളുടെ നടപടി പരിശോധിക്കുകയും പരിഹരിെച്ചന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നതിന് ചുമതലയുള്ള ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. പരാതിപ്പെട്ടിയിൽ പരാതി നിക്ഷേപിക്കുന്നതിന് സാധിക്കുന്നില്ലെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് നേരിട്ട് പരാതി നൽകുന്നതിനുള്ള സൗകര്യവുമുണ്ട്. കോർപറേഷനുമായി ബന്ധപ്പെട്ടല്ല, നടപടി വേണ്ടതെങ്കിൽ ആവശ്യമായ വകുപ്പുകളിലേക്ക് പരാതി കൈമാറുന്നതാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story