Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅമ്മമാർ കഥ പറഞ്ഞു;...

അമ്മമാർ കഥ പറഞ്ഞു; അദ്​​ഭുത ലോകത്ത്​ കുരുന്നുകൾ

text_fields
bookmark_border
കണ്ണൂർ: അത്തിമരത്തിൽ ഹൃദയം കെട്ടിത്തൂക്കിയ കുരങ്ങി​െൻറയും അലാവുദ്ദീ​െൻറ അദ്ഭുത വിളക്കി​െൻറയുമൊക്കെ കഥകൾ അമ്മമാർ പറഞ്ഞപ്പോൾ അമ്മിഞ്ഞപ്പാലി​െൻറ മധുരമൂറുന്ന സ്മരണകളുമായി കുരുന്നുകൾ കണ്ണുതുറന്നിരുന്നു. കാഴ്ചയില്ലാതിരുന്നിട്ടും ലോകം ജയിച്ച ഹെലൻ കെല്ലറുടെയും മാനത്തെ കൊട്ടാരത്തിൽ താമസമാക്കിയ രാജകുമാരിയുടെയും കഥകൾ ഒരിക്കൽകൂടി കുട്ടികളുടെ മനസ്സിൽ വർണചിത്രങ്ങളൊരുക്കി. തായംപൊയിൽ എൽ.പി സ്കൂളിലാണ് കുരുന്നുകൾക്ക് കഥ പറഞ്ഞുകൊടുക്കാൻ അമ്മമാരെത്തിയത്. വായന പക്ഷാചരണത്തി​െൻറ ഭാഗമായി സ്കൂളും സഫ്ദർ ഹാശ്മി വായനശാലയുമാണ് പരിപാടി സംഘടിപ്പിച്ചത്. മുത്തശ്ശിക്കഥകൾ കേട്ടു വളർന്ന തലമുറയുടെ സൗഭാഗ്യം പുതിയ തലമുറക്ക് പകർന്നുനൽകുക എന്നതായിരുന്നു ലക്ഷ്യം. കഥകൾ കേട്ടു പഠിക്കുേമ്പാൾ അത് കുട്ടികളെ ഏെറ സ്വാധീനിക്കുന്നുവെന്നും സംഘാടകർ പറയുന്നു. കെ.സി. വാസന്തി, എ.പി. മാധവി, കെ.കെ. റിഷ്ണ, കെ. ശ്രുതിമോള്‍, ടി.വി. ബിന്ദു എന്നിവരാണ് കഥകൾ പറയാനെത്തിയത്. വായന പക്ഷാചരണവും വിദ്യാരംഗം സാഹിത്യവേദിയും രവി നമ്പ്രം ഉദ്ഘാടനം ചെയ്തു. എം.വി. രാധാമണി അധ്യക്ഷത വഹിച്ചു. പി.പി. സതീഷ് കുമാര്‍ മത്സര വിജയികള്‍ക്ക് ഉപഹാരം നല്‍കി. പി. രാജേഷ്, ടി.വി. ബിന്ദു എന്നിവര്‍ സംസാരിച്ചു. കെ.വി. ഗീത സ്വാഗതവും സോയ നന്ദിയും പറഞ്ഞു. പടം knb 02- തായംപൊയില്‍ എ.എൽ.പി സ്കൂളും സഫ്ദര്‍ ഹാശ്മി ഗ്രന്ഥാലയവും സംഘടിപ്പിച്ച അമ്മക്കഥ പരിപാടിയില്‍ നിന്ന്
Show Full Article
TAGS:LOCAL NEWS 
Next Story