Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jun 2017 8:28 AM GMT Updated On
date_range 26 Jun 2017 8:28 AM GMT-നഷ്ടപ്പെട്ട മൂല്യങ്ങൾ തിരിച്ചുപിടിക്കണം ^എം. മുകുന്ദൻ
text_fields-നഷ്ടപ്പെട്ട മൂല്യങ്ങൾ തിരിച്ചുപിടിക്കണം -എം. മുകുന്ദൻ മാഹി: ആർഭാടങ്ങളുടെയും ധാരാളിത്തത്തിെൻറയും ലോകത്ത് വിഹരിക്കുന്ന മലയാളി -നഷ്ടപ്പെട്ട മൂല്യങ്ങൾ തിരിച്ചുപിടിക്കണമെന്ന് എം.മുകുന്ദൻ. ജനശബ്ദം മാഹി ഇഫ്താർ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പഴയ കാലത്തെ നല്ല മൂല്യങ്ങളും സ്നേഹവും സാഹോദര്യവും സൗഹാർദവുമൊക്കെ നമുക്ക് കൈമോശം വന്നു. മതസൗഹാർദത്തിെൻറ നല്ലകാലത്തെ ഓർക്കാനും അവ തിരിച്ചുപിടിക്കാനും നമുക്ക് കഴിയണമെന്നും അതിന് ഇഫ്താർ കൂട്ടായ്മകളിലൂടെ സാധിക്കണമെന്നും മുകുന്ദൻ കൂട്ടിച്ചേർത്തു. ഐ.വി ദാസ് സ്മാരക മാധ്യമ പുരസ്കാരത്തിനർഹനായ തലശ്ശേരി ദേശാഭിമാനി ലേഖകൻ പി. ദിനേശനെ അദ്ദേഹം ആദരിച്ചു. ചാലക്കര പുരുഷു അധ്യക്ഷത വഹിച്ചു. പോണ്ടിച്ചേരി ട്രേഡേഴ്സ് വൈസ് ചെയർമാൻ കെ.കെ. അനിൽകുമാർ എം. മുകുന്ദന് ഉപഹാരം സമ്മാനിച്ചു. ടി.എം. സുധാകരൻ, പി. ദിനേശൻ, ദാസൻ കാണി എന്നിവർ സംസാരിച്ചു.
Next Story