Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jun 2017 8:28 AM GMT Updated On
date_range 26 Jun 2017 8:28 AM GMTഎസ്.ഐ.ഒയുടെ പെരുന്നാൾ ജുനൈദിെൻറ നാമത്തിൽ
text_fieldsകാസർകോട്: ഹരിയാനയിൽ ഗോരക്ഷ ഭീകരർ കൊലപ്പെടുത്തിയ 16കാരൻ ഹാഫിള് ജുനൈദിെൻറ ഒാർമയിലാണ് ജില്ലയിൽ എസ്.െഎ.ഒ പ്രവർത്തകർ ചെറിയ പെരുന്നാൾ ആചരിച്ചത്. ജില്ലയിലെ വിവിധയിടങ്ങളിൽ പെരുന്നാൾ നമസ്കാരാനന്തരം ജുനൈദിനുവേണ്ടി മയ്യിത്ത് നമസ്കാരം നടത്തി. കുഞ്ചത്തൂർ സഫ മസ്ജിദിൽ നടന്ന മയ്യിത്ത് നമസ്കാരത്തിന് എ.പി. ശംസീർ നേതൃത്വം നൽകി. എസ്.ഐ.ഒ ജില്ല ഓർഗനൈസിങ് സെക്രട്ടറി റാസിഖ് മഞ്ചേശ്വരം, ജില്ല സമിതി അംഗം മുസഫർ കുമ്പള, യൂനിറ്റ് പ്രസിഡൻറ് ആതിഫ്, ഇർഷാദ്, അമൻ, ഇജാസ്, ഇസ്ഹാഖ്, മുഹ്സിൻ, ഇഖ്വാൻ എന്നിവർ പങ്കെടുത്തു. ജുനൈദിനെ കൊലപ്പെടുത്തിയതിനെതിരെ വ്യത്യസ്ത പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും ഇത്തവണ ഫാഷിസ്റ്റ് ആക്രമണത്തിെൻറ ഇരകളോടൊപ്പം 'സമരപ്പെരുന്നാൾ' ആചരിക്കുമെന്നും ജില്ല ഭാരവാഹികൾ അറിയിച്ചു.
Next Story