Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_right​്വ്രതവിശുദ്ധിയുടെ...

​്വ്രതവിശുദ്ധിയുടെ പുണ്യവുമായി ചെറിയ പെരുന്നാൾ ആ​​ഘോഷിച്ചു

text_fields
bookmark_border
കാസർകോട്: വ്രതവിശുദ്ധിയുടെ സൗരഭ്യം ഹൃദയത്തിലേറ്റി കാസർകോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വിശ്വാസികൾ ഞായറാഴ്ച ചെറിയ പെരുന്നാൾ ആഘോഷിച്ചു. രാവിലെ പള്ളികളില്‍ പ്രത്യേക പെരുന്നാള്‍ നമസ്‌കാരം നടന്നു. നമസ്കാരത്തിനുശേഷം വിശ്വാസികള്‍ പരസ്പരം ആലിംഗനം ചെയ്തും ഗൃഹസന്ദര്‍ശനം നടത്തിയും പരസ്പര സ്നേഹവും സൗഹൃദവും പങ്കുവെച്ചു. കാസർകോട് മാലിക്ദിനാർ ജുമാമസ്ജിദിൽ മജീദ് ബാഖവി പെരുന്നാൾ നമസ്കാരത്തിന് നേതൃത്വം നൽകി. കാസർകോട് ഇസ്ലാമിക് സ​െൻററിൽ നടന്ന പെരുന്നാൾ നമസ്കാരത്തിന് ബി.എം.ബഷീർ, കാസർകോട് ഹസനത്തുൽ ജാരിയ മസ്ജിദിൽ അത്തീഖ് റഹ്മാൻ ഫൈസി, ചെമ്മനാട് ജമാഅത്ത് ജുമാമസ്ജിദിൽ മുഹമ്മദ് ലുത്ത്ഫുല്ല ഇൻദാദി, കാസർകോട് ടൗൺ സലഫി മസ്ജിദിൽ സമീർ സ്വലാഹി എന്നിവർ നേതൃത്വം നൽകി. പരവനടുക്കം ആലിയ മസ്ജിദിൽ കെ.ടി. ഖലീലുറഹ്മാൻ നദ്വി, കുമ്പള മസ്ജിദ്നൂറിൽ അഷറഫ് ബായാർ, കാഞ്ഞങ്ങാട് ഹിറാ മസ്ജിദിൽ ബഷീർ ശിവപുരം എന്നിവരും നമസ്കാരത്തിന് നേതൃത്വം നൽകി. ശനിയാഴ്ച രാത്രി വൈകുവോളം നീണ്ട ആശയക്കുഴപ്പത്തിനൊടുവിലാണ് ഞായറാഴ്ച പെരുന്നാൾ ആഘോഷിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമുണ്ടായത്. കര്‍ണാടകയിലെ ഭട്കലിൽ ശനിയാഴ്ച സന്ധ്യക്ക് മാസപ്പിറവി കണ്ടതായി വിവരം ലഭിച്ചതി​െൻറ അടിസ്ഥാനത്തിലാണ്, കേരളത്തി​െൻറ മറ്റു ഭാഗങ്ങളിൽ തിങ്കളാഴ്ച പെരുന്നാൾ ആഘോഷിക്കാൻ തീരുമാനിച്ചിരിക്കെ കാസർകോട്ട് ഞായറാഴ്ച പെരുന്നാൾ ദിനമായി പ്രഖ്യാപിച്ചത്. തൃക്കരിപ്പൂർ, പടന്ന, ചെറുവത്തൂർ, തുരുത്തി, കുറ്റിക്കോൽ, ഏണിയാടി, ബന്തടുക്ക എന്നിവിടങ്ങളിൽ തിങ്കളാഴ്ചയാണ് പെരുന്നാൾ ആഘോഷിക്കുന്നത്. അപ്രതീക്ഷിതമായ പെരുന്നാൾ പ്രഖ്യാപനം കാരണം ശനിയാഴ്ച രാത്രി വൈകുംവരെ നഗരത്തിലെ കടകളിൽ വൻ തിരക്ക് അനുഭവപ്പെട്ടു. അതേസമയം, ഞായറാഴ്ച കടകളൊക്കെയും അടഞ്ഞുകിടന്നു. നഗരം വിജനമായി. വാഹനത്തിരക്കും ഉണ്ടായില്ല. പടങ്ങൾ: perunnal prayer _ islamic centre ksd: (MUST) കാസർകോട് ഇസ്ലാമിക് സ​െൻററിൽ പെരുന്നാൾ നമസ്കാരത്തി​െൻറ ഭാഗമായി നടന്ന പ്രാർഥന 2.salafi juma masjid perunnal namaskaram കാസർകോട് സലഫി മസ്ജിദിൽ നടന്ന പെരുന്നാൾ നമസ്കാരം
Show Full Article
TAGS:LOCAL NEWS 
Next Story