Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസ്മൃതി അനുമോദനം

'സ്മൃതി' അനുമോദനം

text_fields
bookmark_border
നീലേശ്വരം: രാജാസ് ഹയർ സെക്കൻഡറി സ്കൂൾ 1986 എസ്.എസ്.എൽ.സി ബാച്ച് 'സ്മൃതി' യുടെ അനുമോദന ചടങ്ങും ആദരവും സംഘടിപ്പിച്ചു. വ്യാപാരഭവൻ ഹാളിൽ ഡോ. വി. സുരേശൻ ഉദ്ഘാടനം ചെയ്തു. കെ. സുനിൽകുമാർ അധ്യക്ഷത വഹിച്ചു. സർക്കാറി​െൻറ മികച്ച വില്ലേജ് ഒാഫിസർക്കുള്ള അവാർഡ് ലഭിച്ച ടി.വി. സജീവൻ, തെയ്യം മുഖത്തെഴുത്ത് കലാകാരൻ പി.വി. രാജു എന്നിവരെ ചടങ്ങിൽ ആദരിച്ചു. പരീക്ഷകളിലെ ഉന്നത വിജയികൾക്ക് ബളാംതോട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ എ.കെ. വിനോദ് കുമാർ ഉപഹാരം നൽകി. കെ. ദിനേശ്കുമാർ സ്വാഗതവും കെ.വി. സുമേഷ് രാജ് നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story