Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightനടക്കാവ് ഇൻഡോർ...

നടക്കാവ് ഇൻഡോർ സ്​റ്റേഡിയം: ഉദ്യോഗസ്ഥസംഘം സ്ഥലം സന്ദർശിച്ചു

text_fields
bookmark_border
തൃക്കരിപ്പൂർ: നടക്കാവിലെ നിർദിഷ്ട വിവിധോദ്ദേശ്യ ഇൻഡോർ സ്റ്റേഡിയം സ്ഥലം ഉദ്യോഗസ്ഥസംഘവും ജനപ്രതിനിധികളും സന്ദർശിച്ചു. 40 കോടി രൂപ ചെലവിലാണ് സ്റ്റേഡിയം നിർമിക്കുക. സെവൻസ് ഫുട്ബാൾ മൈതാനം, ഒളിമ്പിക് നിലവാരത്തിലുള്ള നീന്തൽക്കുളം, വോളിബാൾ, ബാസ്കറ്റ്ബാൾ, ബാഡ്മിൻറൺ, കബഡി, മൾട്ടി ജിം തുടങ്ങിയ സൗകര്യങ്ങൾ സ്റ്റേഡിയത്തിലുണ്ടാകും. കഴിഞ്ഞ ബജറ്റിലാണ് ജില്ലകൾക്ക് മൾട്ടിപർപസ് അന്താരാഷ്ട്ര ഇൻഡോർ സ്‌റ്റേഡിയം അനുവദിച്ചത്. നടക്കാവ് സിന്തറ്റിക് ഫുട്ബാൾ മൈതാനത്തോട് ചേർന്നാണ് ഇൻഡോർ സ്റ്റേഡിയം നിർമിക്കുന്നത്. അന്തരിച്ച വെല്ലിങ്ൺ ഫുട്ബാൾ കോച്ച് എം.ആർ.സി. കൃഷ്ണ​െൻറ പേരിലാണ് സ്റ്റേഡിയം നിർമിക്കുക. 40 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയത്. 35,000 പേർക്ക് ഇരുന്ന് കളി കാണാനുള്ള പവലിയൻ, 400 മീറ്റർ ട്രാക്ക്, ഫ്ലഡ്ലൈറ്റുകൾ, വിശ്രമമുറി എന്നിവയും ഉണ്ടാകും. വിവിധ ഗെയിംസ് കോർട്ടുകളും സമാന്തരറോഡ്, വാഹന പാർക്കിങ്, ഓവുചാൽ എന്നിവയും ഒരുക്കും. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഒാപറേറ്റിവ് സൊസൈറ്റിയാണ് പദ്ധതി തയാറാക്കി സർക്കാറിന് സമർപ്പിക്കാൻ ചുമതല നൽകിയത്. 13 ഏക്കർ സ്ഥലമാണ് സ്റ്റേഡിയത്തിന് ഉപയോഗിക്കുക. എം. രാജഗോപാലൻ എം.എൽ.എ, ചീഫ് എൻജിനീയർ മോഹൻകുമാർ, എക്സിക്യൂട്ടിവ് എൻജിനീയർ ആർ. ബിജു, അസി. എൻജിനീയർ അനന്തകൃഷ്ണൻ, തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.പി. ഫൗസിയ, പഞ്ചായത്ത് അംഗം കെ. കുഞ്ഞമ്പു, എം. രാമചന്ദ്രൻ തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story