Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jun 2017 8:54 AM GMT Updated On
date_range 25 Jun 2017 8:54 AM GMTഉദ്യോഗസ്ഥരുടെ തെറ്റുകള്‍ സര്‍ക്കാറിനെ കളങ്കപ്പെടുത്തുന്നു ^ഇ. ചന്ദ്രശേഖരൻ
text_fieldsbookmark_border
ഉദ്യോഗസ്ഥരുടെ തെറ്റുകള്‍ സര്‍ക്കാറിനെ കളങ്കപ്പെടുത്തുന്നു -ഇ. ചന്ദ്രശേഖരൻ കാഞ്ഞങ്ങാട്: ഉദ്യോഗസ്ഥർചെയ്യുന്ന തെറ്റുകള്‍ സര്‍ക്കാറിെൻറ സല്പേരിനെയാണ് ബാധിക്കുന്നതെന്ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ. ഭരണാധികാരികള്‍ പറയുന്നതാണ് പൊലീസുകാര്‍ കേള്‍ക്കേണ്ടത്. നിലവില്‍ പൊലീസ് സംവിധാനത്തിന് നല്ലമുഖം നൽകാന് സംഘടനാസംവിധാനംകൊണ്ട് സാധിച്ചിട്ടുണ്ട്. കേരള പൊലീസ് അസോസിയേഷന് ജില്ല സമ്മേളനം ബേക്കല്‍ ക്ലബ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ് ടി. ഗിരീഷ്ബാബു അധ്യക്ഷതവഹിച്ചു. നഗരസഭ ചെയര്മാന് വി.വി. രമേശൻ, സംസ്ഥാന സെക്രട്ടറി സി.ആർ. ബിജു, ഡിവൈ.എസ്.പിമാരായ ഹരിശ്ചന്ദ്ര നായിക്ക്, അസിനാര്‍ എന്നിവര്‍ സംബന്ധിച്ചു. പ്രതിനിധിസമ്മേളനം ജില്ല പൊലീസ് ചീഫ് കെ.ജി. സൈമണ്‍ ഉദ്ഘാടനംചെയ്തു. സെക്രട്ടറി പി. രവീന്ദ്രന് സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story