Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jun 2017 8:52 AM GMT Updated On
date_range 25 Jun 2017 8:52 AM GMTപിലിക്കോട് ജനമിത്ര സേവനകേന്ദ്രങ്ങൾക്ക് തുടക്കം
text_fieldsചെറുവത്തൂര്‍: പിലിക്കോട്ടെ ഗ്രന്ഥാലയങ്ങളിൽ പുസ്തകങ്ങള്‍ക്കൊപ്പം വിവിധ സേവനങ്ങള്‍കൂടി ലഭ്യമാകുന്ന ജനമിത്ര സേവനകേന്ദ്രങ്ങൾക്ക് തുടക്കമായി. പടുവളം എസ്.ജി.വൈ.എസ് ഹാളില്‍ റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍ ജനസേവനകേന്ദ്രങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍, വിവിധ ഏജന്‍സികളില്‍നിന്ന് ലഭ്യമാകുന്ന സാന്ത്വനപരിചരണ സഹായങ്ങള്‍ ഉള്‍പ്പെടെയുള്ള പദ്ധതികള്‍, കമ്പ്യൂട്ടര്‍ അധിഷ്ഠിത സേവനങ്ങള്‍ എന്നിവയെല്ലാം ജനങ്ങള്‍ക്ക് എളുപ്പം ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം. ഗ്രാമീണഗ്രന്ഥാലയങ്ങളെ കൂടുതല്‍ സജീവമാക്കുക എന്ന ലക്ഷ്യവും പദ്ധതിക്ക് പിന്നിലുണ്ട്. പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോർപറേഷന്‍ പൊതുനന്മ ഫണ്ട് വിനിയോഗിച്ചാണ് പദ്ധതിയുടെ നടത്തിപ്പ്. 16 കേന്ദ്രങ്ങളാണ് ജനസേവനകേന്ദ്രങ്ങള്‍ക്കായി െതരഞ്ഞെടുത്തത്. എട്ടു കേന്ദ്രങ്ങളില്‍ ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കും. സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിെൻറ സഹായ സഹകരണങ്ങള്‍ തുടര്‍പദ്ധതികളില്‍ ലഭ്യമാകും. ഗ്രന്ഥാലയങ്ങളില്‍ കമ്പ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഉടന്‍ ഒരുക്കും. ചടങ്ങിൽ എം. രാജഗോപാലന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ടി.വി. ശ്രീധരൻ, മുൻ എം.എൽ.എ കെ. കുഞ്ഞിരാമൻ, പി. അപ്പുക്കുട്ടൻ, കെ. നാരായണൻ എന്നിവർ സംസാരിച്ചു. ഉദ്ഘാടനത്തിന് മുന്നോടിയായി സേവനകേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ശിൽപശാല നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി.പി. ജാനകി ഉദ്ഘാടനം ചെയ്തു.
Next Story