Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമേൽബാര ചന്ദ്ര​െൻറ മരണം...

മേൽബാര ചന്ദ്ര​െൻറ മരണം ൈക്രംബ്രാഞ്ച് അന്വേഷിക്കണം

text_fields
bookmark_border
മാങ്ങാട്: മേൽബാരയിലെ ചന്ദ്രൻ വീടിനകത്ത് സംശയസാഹചര്യത്തിൽ മരിച്ച സംഭവം ൈക്രംബ്രാഞ്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സി.പി.എം ബാര ലോക്കൽ കമ്മിറ്റി മുഖ്യമന്ത്രിക്ക് നിവേദനം നൽകി. കഴിഞ്ഞവർഷം തൃക്കണ്ണാട് ആറാട്ടുമഹോത്സവത്തിന് പോയി ചന്ദ്രൻ രാത്രി വീട്ടിലേക്ക് സുഹൃത്തുക്കളായ കോൺഗ്രസ് പ്രവർത്തകരോടൊപ്പം മടങ്ങിയതായിരുന്നു. പിറ്റേദിവസം രാവിലെയാണ് ചന്ദ്രനെ വീടിനകത്ത് ശരീരമാകെ പരിക്കേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയത്. വീട്ടിലേക്ക് വരുന്നവഴി ചന്ദ്രനെ ആക്രമിച്ചതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. എന്നാൽ, പ്രതികൾെക്കതിരെ നിസ്സാര വകുപ്പുചേർത്ത് കേസെടുക്കുക മാത്രമാണ് ചെയ്തത്. ഒരുവർഷമായിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാത്തതിനെ തുടർന്നാണ് അന്വേഷണം ൈക്രംബ്രാഞ്ചിനെ ഏൽപിക്കണമെന്നാവശ്യപ്പെട്ട് ലോക്കൽ സെക്രട്ടറി എം.കെ. വിജയൻ പി. കരുണാകരൻ എം.പി മുഖാന്തരം മുഖ്യമന്ത്രിക്ക് നിവേദനം നൽകിയത്.
Show Full Article
TAGS:LOCAL NEWS 
Next Story