Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jun 2017 8:49 AM GMT Updated On
date_range 25 Jun 2017 8:49 AM GMTകത്തോലിക്ക കോൺഗ്രസ് ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് തുടക്കമായി
text_fieldsതലശ്ശേരി: കത്തോലിക്ക കോൺഗ്രസ് തലശ്ശേരി അതിരൂപത ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് തുടക്കമായി. അതിരൂപത റിട്ടേണിങ് ഓഫിസർമാരായി ഫാ.ഫ്രാൻസിസ് മേച്ചിറാകത്ത് (അതിരൂപത ഡയറക്ടർ), ഫാ.ജോൺസൻ കോവൂർ പുത്തൻപുര (ജുഡീഷ്യൽ വികാർ) എന്നിവരെ കേന്ദ്ര ഇലക്ഷൻ ബോർഡ് നിയമിച്ചു. പുതിയ മെംബർഷിപ്പിെൻറ അടിസ്ഥാനത്തിൽ ശാഖ (ഇടവക), ഫൊറോന, അതിരൂപത തെരഞ്ഞെടുപ്പുകൾ നടക്കും. ശാഖ റിട്ടേണിങ് ഓഫിസർമാരായി ശാഖ ഡയറക്ടർമാരെയും ഫൊറോന റിട്ടേണിങ് ഓഫിസർമാരായി ഫൊറോന ഡയറക്ടർമാരെയും നിയമിച്ചു. ശാഖ തെരഞ്ഞെടുപ്പുകൾ 2017 ജൂലൈ 16-ന് മുമ്പ് പൂർത്തീകരിച്ച് ഫൊറോന തെരഞ്ഞെടുപ്പുകൾ ജൂലൈ 31ന് മുമ്പ് പൂർത്തീകരിക്കും. അതിരൂപത തെരഞ്ഞെടുപ്പ് സെപ്റ്റംബറിൽ നടക്കും. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനായി തലശ്ശേരി അതിരൂപത കത്തോലിക്ക കോൺഗ്രസ് കാര്യാലയത്തിൽ ചേർന്ന അതിരൂപത സെക്രേട്ടറിയറ്റ് യോഗത്തിൽ അതിരൂപത പ്രസിഡൻറ് ദേവസ്യ കൊങ്ങോല അധ്യക്ഷത വഹിച്ചു. അതിരൂപത വരണാധികാരികളായ ഫാ. ഫ്രാൻസിസ് മേച്ചിറാകത്ത്, ഫാ.ജോൺസൺ കോവൂർ പുത്തൻപുര എന്നിവർ തെരഞ്ഞെടുപ്പ് സംബന്ധിച്ച് വിശദീകരണങ്ങൾ നടത്തി. ആഗസ്റ്റ് ആദ്യവാരം 'അറിവുകൾ തിരിച്ചറിവുകൾ, സഭ ഗ്രാമസഭയിൽ ' എന്ന സന്ദേശവുമായി നാല് റീജനൽ സെമിനാറുകൾ സംഘടിപ്പിക്കുന്നതിനും തീരുമാനിച്ചു. സഭാദിനമായ ജൂലൈ മൂന്ന് (സെൻറ് തോമസ് ദിനം) കത്തോലിക്ക കോൺഗ്രസ് പതാക ദിനമായി ആചരിക്കുന്നതിനും അന്നേ ദിവസം എല്ലാ ഇടവകയിലും കത്തോലിക്ക കോൺഗ്രസിെൻറ പതാക ഉയർത്തുന്നതിനും യോഗം തീരുമാനിച്ചു. കേന്ദ്ര സമിതി വൈസ് പ്രസിഡൻറ് അഡ്വ.ടോണി ജോസഫ് പുഞ്ചക്കുന്നേൽ, ചാക്കോച്ചൻ കാരാമയിൽ, പീയൂസ് പറേടം, ബേബി നെട്ടനാനി, ബെന്നി പുതിയാംപുറം, ഡേവീസ് ആലങ്ങാടൻ, സിസിലി പുഷ്പകുന്നേൽ, തോമസ് പാറക്കൽ, അൽഫോൻസ് കളപ്പുര, അബ്രാഹം ഈറ്റക്കൽ, ജോർജ് ജോസഫ് വലിയമുറത്താങ്കൽ, തോമസ് ഒഴുകയിൽ, റോയി ആശാരിക്കുന്നേൽ, പൈലി പേമലയിൽ, ജോസഫ് മുണ്ടുപാലയിൽ എന്നിവർ സംസാരിച്ചു.
Next Story