Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightശുചീകരണം 27, 28, 29...

ശുചീകരണം 27, 28, 29 തീയതികളിൽ: കോർപറേഷനിൽ മെഗാ ശുചീകരണത്തിന്​ മുഖ്യമന്ത്രിയും

text_fields
bookmark_border
കണ്ണൂർ: കണ്ണൂർ കോർപറേഷനിൽ നടക്കുന്ന മെഗാ ശുചീകരണത്തിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പെങ്കടുക്കും. കോർപറേഷനിലെ മുഴുവൻ ഡിവിഷനുകളിലും ശുചീകരണം വൻ ജനപങ്കാളിത്തേത്താടെ നടപ്പിലാക്കുന്നതിന് ഇന്നലെ ചേർന്ന കോർപറേഷൻ കൗൺസിൽ യോഗത്തിൽ തീരുമാനമായി. ഒാരോ ഡിവിഷനിലും ശുചീകരണത്തിന് എത്ര രൂപ വേണമെങ്കിലും നൽകുമെന്നും മേയർ യോഗത്തിൽ അറിയിച്ചു. ശുചീകരണത്തിന് എൻ.ആർ.എച്ച്.എം ഉൾപ്പെടെയുള്ള ഫണ്ടുകളടക്കം 35,000 രൂപയാണ് ഒാരോ ഡിവിഷനുകളിലേക്കും നൽകിയിട്ടുള്ളത്. ഇതിൽ കൂടുതൽ എത്ര വന്നാലും നൽകും. കോർപറേഷനിലെ എല്ലാ പി.എച്ച്.സികളിലും ഡോക്ടർമാരെ നിയമിച്ചിട്ടുണ്ട്. മെഗാ ശുചീകരണത്തി​െൻറ ഭാഗമായി 27ന് ഉച്ചക്കുശേഷം മൂന്നുമണിക്ക് കോർപറേഷൻ കൗൺസിൽ ഹാളിൽ വിപുലമായ യോഗം വിളിച്ചുചേർക്കും. ആശുപത്രികൾ, കോളജുകൾ, സ്ഥാപനങ്ങൾ എന്നിവയുടെ പ്രതിനിധികൾ, 55 ഡിവിഷനുകളിലെയും കൗൺസിലർമാർ, സന്നദ്ധ സംഘടന പ്രതിനിധികൾ, സർവിസ് സംഘടനകൾ, ബഹുജന പ്രസ്ഥാന പ്രതിനിധികൾ എന്നിവർ യോഗത്തിൽ പെങ്കടുക്കണമെന്ന് മേയർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story