Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jun 2017 8:39 AM GMT Updated On
date_range 25 Jun 2017 8:39 AM GMTപൊതുസ്ഥലങ്ങൾ ൈകേയറി സ്ഥാപിച്ച ബോർഡുകളും തട്ടുകടകളും നീക്കുന്നത് തുടരുന്നു
text_fieldsതളിപ്പറമ്പ്: ദേശീയപാതയോരവും പൊതുസ്ഥലങ്ങളും ൈകേയറി സ്ഥാപിച്ച പരസ്യബോർഡുകളും തട്ടുകടകളും നീക്കുന്നത് തുടരുന്നു. ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയർമാൻകൂടിയായ ജില്ല കലക്ടറുടെ അധ്യക്ഷതയിൽ ഈ മാസം ആദ്യം ചേർന്ന യോഗതീരുമാനത്തിെൻറ അടിസ്ഥാനത്തിലാണ് നൂറുകണക്കിന് ബോർഡുകളും മറ്റും നീക്കുന്നത്. പൊതുസ്ഥലങ്ങളിൽ കൂറ്റൻ പരസ്യബോർഡുകൾ സ്ഥാപിക്കുകയും ഇവ കാൽനടക്കാർക്കും വാഹനമോടിക്കുന്നവർക്കും ഭീഷണിയാവുകയും ചെയ്തതിനെ തുടർന്നാണ് നടപടി. റവന്യൂ, ദേശീയപാത, നഗരസഭ, കെ.എസ്.ഇ.ബി, പൊലീസ് വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് ഇവ നീക്കുന്നത്. വൈദ്യുതിത്തൂണുകളിലും സർക്കാർ ഓഫിസ് വളപ്പിലും മതിലുകളിലും സ്ഥാപിച്ച ബോർഡുകൾ കഴിഞ്ഞ ദിവസങ്ങളിൽ നീക്കി. ദേശീയപാത ൈകേയറി ആന്തൂർ നഗരസഭയിലെ ബക്കളം, നെല്ലിയോട്, ധർമശാല എന്നിവിടങ്ങളിൽ സ്ഥാപിച്ച തട്ടുകടകളും മാറ്റി. തളിപ്പറമ്പ് നഗരത്തിലെയും തളിപ്പറമ്പ്--ഇരിട്ടി സംസ്ഥാനപാതയുടെ ഓരത്തുനിന്നും നൂറുകണക്കിന് ബോർഡുകൾ നീക്കി. രാഷ്ട്രീയപാർട്ടികൾ, ആരാധനാലയങ്ങൾ, സ്വകാര്യ വ്യാപാര വ്യവസായസ്ഥാപനങ്ങൾ തുടങ്ങിയവയുടെ ആയിരങ്ങൾ മുടക്കി ഇരുമ്പ് പൈപ്പിൽ നിർമിച്ച ബോർഡുകളും നീക്കിയവയിൽ ഉൾപ്പെടും. താലൂക്ക് ഓഫിസിനു കീഴിൽ തളിപ്പറമ്പ്, പയ്യന്നൂർ, ശ്രീകണ്ഠപുരം, ആലക്കോട് എന്നീ നാലു മേഖലകളായി തിരിച്ച് നാലു ഡെപ്യൂട്ടി തഹസിൽദാർമാരുടെ നേതൃത്വത്തിലാണ് പ്രവൃത്തി നടക്കുന്നത്. നോട്ടീസ് നൽകിയിട്ടും മാറ്റാത്ത ബോർഡുകൾ അടുത്ത ദിവസങ്ങളിൽ നീക്കുമെന്നും പിഴ ഈടാക്കുമെന്നും തഹസിൽദാർ എം. മുരളി പറഞ്ഞു.
Next Story