Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jun 2017 8:39 AM GMT Updated On
date_range 25 Jun 2017 8:39 AM GMTപരിയാരത്ത് ഔഷധസസ്യ വിജ്ഞാനകേന്ദ്രം തുറന്നു; ലക്ഷ്യമിടുന്നത് 300 കോടിയുടെ പദ്ധതി
text_fieldsപയ്യന്നൂർ: പരിയാരം ഔഷധി ഉപകേന്ദ്രത്തോടനുബന്ധിച്ച് വിപുലമായ സ്ഥിരം ഔഷധസസ്യ പഠനകേന്ദ്രം സ്ഥാപിക്കുമെന്നും ഇതിനുവേണ്ടി 300 കോടി രൂപയുടെ പദ്ധതി തയാറാക്കുമെന്നും ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞു. ഔഷധിയിൽ ഔഷധസസ്യ പഠനകേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. 90 ഏക്കർ സ്ഥലത്ത് പഠന, വിനോദസഞ്ചാരകേന്ദ്രം കൂടിയാണ് ലക്ഷ്യമിടുന്നത്. ഹൈടെക് കേന്ദ്രമായി മാറ്റുകയാണ് ലക്ഷ്യം. തൃശൂർ ജില്ലയിൽ മാത്രമുള്ള മരുന്നുനിർമാണം കണ്ണൂർ ജില്ലയിലും ആരംഭിക്കാൻ നടപടിയുണ്ടാകും. അന്താരാഷ്ട്ര ഗവേഷണകേന്ദ്രത്തിന് സ്ഥലം ലഭ്യമാക്കുന്ന നടപടി പുരോഗമിക്കുകയാണ്. ഇൻറർനാഷനൽ യുനാനി ഇൻസ്റ്റിറ്റ്യൂട്ടിന് കൂത്തുപറമ്പിൽ സ്ഥലം കണ്ടെത്തിയതായും കണ്ണൂർ ഗവ. ആയുർവേദ കോളജ് വികസനത്തിന് വിവിധ പദ്ധതികൾ തുടങ്ങിയതായും മന്ത്രി പറഞ്ഞു. ടി.വി. രാജേഷ് എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ്, വൈസ് പ്രസിഡൻറ് പി.പി. ദിവ്യ, സ്ഥിരംസമിതി അധ്യക്ഷൻ കെ.പി. ജയപാലൻ, കടന്നപ്പള്ളി പണപ്പുഴ ഗ്രാമപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇ.പി. ബാലകൃഷ്ണൻ, ഡോ. രമാകുമാരി, ഡോ. സി. ശോഭന, കെ. മോഹനൻ, കെ.വി. ഗോവിന്ദൻ എന്നിവർ സംസാരിച്ചു. ഔഷധി എം.ഡി കെ.വി. ഉത്തമൻ സ്വാഗതവും കെ. ശശിധരൻ നന്ദിയും പറഞ്ഞു.
Next Story