Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപുളിങ്ങോം...

പുളിങ്ങോം പ്രാഥമികാരോഗ്യകേന്ദ്രം ഒ.പി ബ്ലോക്കിന് പുതിയ കെട്ടിടം

text_fields
bookmark_border
ചെറുപുഴ: സി. കൃഷ്ണൻ എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് പുളിങ്ങോം പ്രാഥമികാരോഗ്യകേന്ദ്രം ഒ.പി ബ്ലോക്കിനായി നിർമിച്ച കെട്ടിടത്തി​െൻറ ഉദ്ഘാടനം ആരോഗ്യ-മന്ത്രി കെ.കെ. ശൈലജ നിർവഹിച്ചു. സി. കൃഷ്ണൻ എം.എൽ.എ അധ്യക്ഷതവഹിച്ചു. പി. കരുണാകരൻ എം.പി മുഖ്യാതിഥിയായി. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ്, പഞ്ചായത്ത് പ്രസിഡൻറ് ജമീല കോളയത്ത്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി. സത്യപാലൻ, വി. കൃഷ്ണൻ മാസ്റ്റർ, ജനപ്രതിനിധികളായ പി. ജാനകി, കൊച്ചുറാണി ജോർജ്, ഡോ. എ.ടി. മനോജ്, റോസിലി ആടിമാക്കൽ, ഡെന്നി കാവാലം, മറിയാമ്മ വർഗീസ്, ജാൻസി ജോൺസൺ, കെ.കെ. ജോയി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എ.ടി.വി. ദാമോദരൻ, കുട്ടിയച്ചൻ തുണ്ടിയിൽ, സിബി മൈലക്കൽ, എ.ജി. മുത്തലിബ്, ജോബിച്ചൻ മൈലാടൂർ, മോഹനൻ പാലങ്ങാടൻ, സുരേഷ് കുമാർ, തോമസ് പുളിക്കൽ, കെ.വി. വിജയൻ, ബാലചന്ദ്രൻ അടിയോടി, ടോമി പുതിയിടം, പി.ടി. ചാക്കോ, കെ. മനീഷ് എന്നിവർ സംസാരിച്ചു. എം. വിജയലക്ഷ്മി റിപ്പോർട്ട് അവതരിപ്പിച്ചു. കരാറുകാരൻ അനീഷിനെ ചടങ്ങിൽ ആദരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story