Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jun 2017 8:39 AM GMT Updated On
date_range 25 Jun 2017 8:39 AM GMTപെരുന്നാൾദിനത്തിലും ജീവനക്കാർ കുളമ്പുരോഗ കുത്തിവെപ്പിന് പോകണമെന്ന് ഉത്തരവ്
text_fieldsകണ്ണൂർ: പെരുന്നാൾദിനത്തിൽ കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പിനായി മൃഗസംരക്ഷണ ജീവനക്കാർ ഫീൽഡിൽ ജോലിക്കിറങ്ങണമെന്ന് സംസ്ഥാന കോഒാഡിനേറ്ററുടെ ഉത്തരവ്. ശനിയാഴ്ച ഉച്ചതിരിഞ്ഞാണ് ഫോൺവഴി ജീവനക്കാർക്ക് നിർേദശം എത്തിയത്. പിന്നീട് ഓഫിസ് സമയം കഴിഞ്ഞ് ഇ-മെയിൽ വഴിയും എസ്.എം.എസ് വഴിയും താഴെ തട്ടിലുള്ള ജീവനക്കാരെ ബന്ധപ്പെട്ട ജില്ല അധികാരികൾ വിവരം അറിയിക്കുകയായിരുന്നു. അടുത്തദിവസങ്ങൾ പൊതു അവധിയായതിനാൽ പ്രതിഷേധം അറിയിക്കാൻപോലും സാധിക്കാത്ത സാഹചര്യത്തിലായ ജീവനക്കാർ കടുത്ത പ്രതിഷേധത്തിലാണ്. ജൂൺ ഒന്നിന് ആരംഭിച്ച കുളമ്പുരോഗ പ്രതിരോധകുത്തിവെപ്പ് പദ്ധതി 26നകം അവസാനിപ്പിക്കണമെന്നായിരുന്നു ആദ്യം ഉത്തരവിറങ്ങിയത്. ഈ കാലയളവിൽ അവധി ദിവസങ്ങൾ ഒഴിവാക്കിയുള്ള ദിവസങ്ങളിൽ കുത്തിവെപ്പ് പൂർത്തീകരിക്കണമെന്നായിരുന്നു നിർേദശം. മഴ ശക്തമായതുൾെപ്പടെയുള്ള പ്രതികൂല കാലാവസ്ഥയിൽ കുത്തിവെപ്പ് പദ്ധതി പൂർത്തീകരിക്കാൻ കഴിഞ്ഞിരുന്നില്ല. ശനിയാഴ്ച ഉച്ചയോടെയാണ് 25, 26 ദിവസങ്ങളിൽ കൂടി ജീവനക്കാർ ജോലിക്ക് ഹാജരായി ഫിൽഡിലിറങ്ങി കുത്തിവെപ്പ് നടത്താൻ കുളമ്പുരോഗ കുത്തിവെപ്പ് പ്രതിരോധ പരിപാടിയുടെ സംസ്ഥാന കോഓഡിനേറ്റർ ഉത്തരവ് ഫോൺ മുഖാന്തരം നിർേദശം നൽകിയത്. ഇതോടെ ചെറിയ പെരുന്നാൾ ആഘോഷം നടക്കുന്ന വേളയിലും കുത്തിവെപ്പിന് ഹാജരാകേണ്ട ഗതികേടിലാണ് ജീവനക്കാർ. ഉത്തരവ് സംബന്ധിച്ച് മേലുദ്യോഗസ്ഥേരാട് പരാതി പറയാൻപോലും ഉദ്യോഗസ്ഥർക്ക് സമയം ലഭിച്ചിട്ടില്ല. ഞായർ, തിങ്കൾ ദിവസങ്ങളിൽ മേലുദ്യോഗസ്ഥർ പരിശോധനക്കെത്തിയാൽ കുത്തിവെപ്പ് നടക്കുന്നില്ലെന്ന് മനസ്സിലാക്കിയാൽ നടപടി നേരിടേണ്ടിവരുെമന്ന ആശങ്കയും ജീവനക്കാർക്കിടയിലുണ്ട്. ജീവനക്കാരുടെ സംഘടനകൾ പ്രശനത്തിൽ ഇടപെട്ടിട്ടുണ്ടെങ്കിലും അനുകൂലനടപടി ഉണ്ടായിട്ടില്ല. കുത്തിവെപ്പ് പൂർത്തീകരിക്കാനാവാത്ത വേളകളിൽ ഒരാഴ്ചകൂടി കുത്തിവെപ്പിന് സമയം അനുവദിക്കുകയാണ് ചെയ്യാറുള്ളത്. അങ്ങനെ ചെയ്യാമെന്നിരിക്കെ ആഘോഷവേളകളിൽ ഡ്യൂട്ടിക്കിറങ്ങാൻ ഉത്തരവിട്ടത് കടുത്ത പ്രതിഷേധത്തിനിടയാക്കിയിരിക്കുകയാണ്.
Next Story