Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jun 2017 8:32 AM GMT Updated On
date_range 25 Jun 2017 8:32 AM GMTകാസർകോടിനെ കുന്തമുനയിൽ നിർത്തിയ പെരുന്നാൾ പ്രഖ്യാപനം
text_fieldsമഞ്ചേശ്വരം: കാസർകോട് ജില്ലയിൽ നീണ്ട അനിശ്ചിതത്വം സൃഷ്ടിക്കുന്നതായി പെരുന്നാൾ പ്രഖ്യാപനം. കേരളത്തിൽ തിങ്കളാഴ്ച ചെറിയ പെരുന്നാൾ ആഘോഷിക്കുമെന്ന പ്രഖ്യാപനം ഇശാനമസ്കാരത്തിന് മുമ്പുതന്നെ പുറത്തുവന്നിട്ടും കാസർകോട് ഞായറാഴ്ച പെരുന്നാളാകുമെന്ന അനിശ്ചിതത്വം തുടരുകയായിരുന്നു. അത് പിന്നീട് അഭ്യൂഹവും ഒൗദ്യോഗിക പ്രഖ്യാപനവുമായി മാറി. കേരളത്തിൽ നോമ്പ് 30 തികക്കാെമന്ന് കരുതിയിരിക്കവെയാണ് കര്‍ണാടകയിലെ തീരദേശപ്രദേശങ്ങളില്‍ മാസപ്പിറവി ദൃശ്യമായതിെൻറ അടിസ്ഥാനത്തിൽ ഉള്ളാൾ, മംഗളൂരു ഭട്ക്കൽ, ഉഡുപ്പി മേഖലയിൽ ഞായറാഴ്ച പെരുന്നാളെന്ന് പ്രഖ്യാപിച്ചത്. ഇതിെൻറ ചുവടുപിടിച്ച് മഞ്ചേശ്വരത്തും പ ിന്നീട് കാഞ്ഞങ്ങാടും ചെമ്പിരിക്കയിലും പെരുന്നാൾ ഞായറാഴ്ചയായി നിശ്ചയിച്ചതായി ചാനലുകളിലു മറ്റും വാർത്ത പരന്നു. ഇൗ പ്രഖ്യാപനത്തിലാവെട്ട ഖാദിമാർ ഉറച്ചുനിൽക്കുകയും ചെയ്തു. കാഞ്ഞങ്ങാട് പെരുന്നാൾ പ്രഖ്യാപിച്ച സംയുക്ത ജമാഅത്ത് ഖാദി ജിഫ്രി മുത്തുക്കോയ തങ്ങളുടെ പേര് കേരളത്തിൽ തിങ്കളാഴ്ച പെരുന്നാൾ പ്രഖ്യാപിച്ചതായി കോഴിക്കോെട്ട സംയുക്ത പ്രസ്താവനയിലും ഉണ്ടായിരുന്നു. എേട്ടാടെ മഞ്ചേശ്വരം ആയിരം ജുമാമസ്ജിദിലും തുടർന്ന് ഇതിെൻറ കീഴിലുള്ള ഇർഷാദ് മസ്ജിദ്, മൗലാനാ റോഡ് മസ്ജിദ്, കരോട എന്നിവിടങ്ങളിൽ പെരുന്നാളിെൻറ തഖ്‌ബീർ മുഴങ്ങിയിരുന്നു. പിന്നാലെ കുഞ്ചത്തൂർ ജുമാമസ്ജിദ്, തൂമിനാട്, ബി.എസ് നഗർ എന്നിവിടങ്ങളിലും പെരുന്നാൾ ഉറപ്പിച്ചതായി പള്ളികളിൽനിന്ന് അറിയിപ്പ് വന്നു. എന്നാൽ, മറ്റുചില പള്ളികളിൽ ഇൗ സമയം തറാവീഹ് നമസ്കാരം തുടങ്ങിയിരുന്നു. ഇതോടെ അനിശ്ചിതത്വം വ്യാപിച്ചു. രാത്രി വൈകിയാണ് സമസ്ത പ്രസിഡൻറും കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ഖാദിയുമായ ജിഫ്രി മുത്തുക്കോയ തങ്ങൾ ആദ്യം മഹല്ല് പരിധിയില്‍ പെരുന്നാള്‍ ഞായറാഴ്ചയായി പ്രഖ്യാപിച്ചത്. പിന്നീട് കാസര്‍കോട് സംയുക്ത ഖാദി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാരും കീഴൂര്‍ സംയുക്ത ജമാഅത്ത് ഖാദി ത്വാഖ അഹ്മദ് മുസ്ലിയാരും മറ്റു ഖാദിമാരും പെരുന്നാള്‍ ഞായറാഴ്ചയായി ഉറപ്പിച്ചു. അതിനിടെ, കാസർകോട് ജില്ലയിൽ തൃക്കരിപ്പൂർ മേഖലയിൽ തിങ്കളാഴ്ച പെരുന്നാളായിരിക്കുമെന്ന മഹല്ല് ഖാദിമാരുടെ നിലപാട് പാതിരാവരെ നീണ്ട അനിശ്ചിതത്വത്തിനിടയാക്കി.
Next Story