Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Jun 2017 9:16 AM GMT Updated On
date_range 24 Jun 2017 9:16 AM GMTആത്മനൊമ്പരം പകർന്ന് അവസാനവെള്ളിയും ഒറ്റ രാവും
text_fieldsകണ്ണൂർ: വിശ്വാസികൾക്ക് ആത്മനൊമ്പരത്തിെൻറ ദിനമായിരുന്നു ഇന്നലെ. പുണ്യം നിറഞ്ഞ റമാദെൻറ ദിനങ്ങൾ വിട്ടുപിരിയുന്നതിെൻറ നൊമ്പരം. അനുഗ്രഹം പെയ്തിറങ്ങിയ പുണ്യമാസത്തിലെ അവസാന വെള്ളിയാഴ്ച പള്ളികൾ നിറഞ്ഞുകവിഞ്ഞു. അവസാന പത്തിെൻറ അവസാന ഒറ്റ രാവായ 29 രാവും ഇന്നലെയായിരുന്നു. ജുമുഅ നമസ്കാരത്തിനായി രാവിലെതന്നെ പള്ളികളിൽ തിരക്കേറി. ഖുർആൻ പാരായണത്താൽ മുഖരിതമായിരുന്നു ജുമാ മസ്ജിനുകൾ. ജുമുഅ ഖുത്തുബകളിൽ റമദാൻ വിടചൊല്ലുന്നതിെൻറ ഗദ്ഗദങ്ങളാണ് മിമ്പറുകളിൽനിന്ന് ഉതിർന്നുവീണത്. 'അസ്സലാമു അലൈക്ക യാ ശഹ്റ റമദാന്‍' എന്ന യാത്രാമൊഴി പള്ളിയങ്കണങ്ങളില്‍ ഉയർന്നപ്പോള്‍ വിശ്വാസികളുടെ ഖല്‍ബകം തേങ്ങി. ഖതീബുമാർ കണ്ഠമിടറിയാണ് പുണ്യമാസത്തിെൻറ പിൻവാങ്ങലിെൻറ നഷ്ടം വിവരിച്ചത്. ഒരു മാസക്കാലത്തോളം വ്രതാനുഷ്ഠാനം വഴി സ്വായത്തമാക്കിയ ആത്മവിശുദ്ധിയും ജീവിത ൈനർമല്യവും കാത്തുസൂക്ഷിക്കാൻ ഖതീബുമാർ ആഹ്വാനംചെയ്തു. സഹജീവികളോടുള്ള കനിവ് വറ്റാതിരിക്കാനും അവർ ഉദ്ബോധിപ്പിച്ചു. രാപ്പകല്‍ ഭേദമില്ലാതെ ഒരു മാസം നീണ്ട സവിശേഷമായ റമദാന്‍ ചൈതന്യം തുടര്‍ന്നും നിലനിര്‍ത്താൻ റമദാെൻറ ശേഷിക്കുന്ന മണിക്കൂറുകൾകൂടി പ്രാർഥനാനിരതമാക്കാനുള്ള തയാറെടുപ്പിലാണ് വിശ്വാസികൾ.
Next Story