Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Jun 2017 9:16 AM GMT Updated On
date_range 24 Jun 2017 9:16 AM GMTമത്സ്യത്തൊഴിലാളികൾക്ക് വീട്: അപേക്ഷാ തീയതി നീട്ടി
text_fieldsകാസർകോട്: മത്സ്യത്തൊഴിലാളികളുടെ അടിസ്ഥാനസൗകര്യ വികസനത്തിൽ 2017--18 ഉൾപ്പെടുത്തി പാർപ്പിടസൗകര്യത്തിനായി ജില്ലയിൽ വാസയോഗ്യമായ വീടില്ലാത്ത, കടൽതീരത്തുനിന്ന് 50 മീറ്ററിനുളളിൽ താമസിക്കുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. നാലു ലക്ഷം രൂപ ധനസഹായമായി അനുവദിക്കുന്നു. അപേക്ഷകർക്ക് തീരത്തുനിന്ന് 200 മീറ്റർ അകെല സ്വന്തമായി സ്ഥലമുണ്ടായിരിക്കണം. അപേക്ഷാഫോറങ്ങൾ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിലും കാഞ്ഞങ്ങാട്, കുമ്പള, ചെറുവത്തൂർ, കാസർകോട് മത്സ്യഭവനുകളിലും ലഭ്യമാണ്. അപേക്ഷകൾ അനുബന്ധരേഖകൾ സഹിതം ജൂൺ 30ന് വൈകീട്ട് അഞ്ചുവരെ ബന്ധപ്പെട്ട മത്സ്യഭവൻ ഓഫിസിലോ കാസർകോട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസിലോ സമർപ്പിക്കണം. ഫോൺ: 0467-2-202537.
Next Story