Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസമന്വയം കുടുംബശ്രീ...

സമന്വയം കുടുംബശ്രീ ശിൽപശാല

text_fields
bookmark_border
കാസർകോട്: കുടുംബശ്രീ ജില്ല മിഷ​െൻറ ആഭിമുഖ്യത്തിൽ സി.ഡി.എസ് ചെയർപേഴ്സന്മാർക്കായി സമന്വയം -കുടുംബശ്രീ പദ്ധതി അവബോധ ശിൽപശാലയും ജീവനം - മൈേക്രാ സംരംഭക കാമ്പയിനും സംഘടിപ്പിച്ചു. 2017-18 വർഷത്തെ കുടുംബശ്രീയുടെ വിവിധ പദ്ധതികളുടെ അവതരണവും ജില്ലയിലെ നൂതന പ്രോജക്ടുകളെക്കുറിച്ചുള്ള ചർച്ചയും നടന്നു. പടന്നക്കാട് ശാന്തിഗ്രാം െട്രയ്നിങ് സ​െൻററിൽ നടന്ന ശിൽപശാല ജില്ലയിലെ കുടുംബശ്രീ പ്രവർത്തനങ്ങൾക്ക് പുതിയ ദിശാബോധം നൽകി. സംസ്ഥാന പിന്നാക്കവികസന കോർപറേഷൻ ജനറൽ മാനേജർ ആനക്കൈ ബാലകൃഷ്ണൻ, ഷൈജു ബിരിക്കുളം, മോട്ടിവേഷൻ െട്രയിനർ എം.കെ. ഹരീഷ്, ജില്ല മിഷൻ കൺസൽട്ടൻറുമാർ എന്നിവർ വിവിധ സെഷനുകൾ നയിച്ചു. അന്താരാഷ്ട്ര യോഗദിനാചരണത്തി​െൻറ ഭാഗമായി ചെയർപേഴ്സന്മാർക്ക് യോഗപരിശീലനവും നടന്നു. മതമൈത്രിയുടെ സന്ദേശമുയർത്തി സംഘടിപ്പിച്ച സമൂഹനോമ്പുതുറയിൽ ഡോ. അംബികാസുതൻ മാങ്ങാടും ഫാ. ഷിേൻറായും പങ്കെടുത്തു. കുടുംബശ്രീ സംസ്ഥാന ഗവേണിങ് ബോഡി അംഗം ബേബി ബാലകൃഷ്ണൻ ശിൽപശാല ഉദ്ഘാടനം ചെയ്തു. ജില്ല മിഷൻ കോഒാഡിനേറ്റർ കെ.പി. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. എ.ഡി.എം.സി സി. ഹരിദാസൻ, ഇ. സൈജു, മഹേഷ്, രതീഷ്, രേഷ്മ തുടങ്ങിയവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story