Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Jun 2017 9:14 AM GMT Updated On
date_range 24 Jun 2017 9:14 AM GMTപൊലീസുകാരനെ ദുരൂഹസാഹചര്യത്തിൽ കാണാതായി
text_fieldsbookmark_border
മഞ്ചേശ്വരം: ഡ്യൂട്ടിക്കു പോകുന്നുവെന്നു പറഞ്ഞ് വീട്ടില്‍നിന്നിറങ്ങിയ പൊലീസുകാരനെ ദുരൂഹസാഹചര്യത്തില്‍ കാണാതായി. മംഗളൂരു റിസർവ് പൊലീസില്‍ ഹെഡ്കോൺസ്റ്റബിളായ ഹൊസങ്കിടി അംഗഡി പദവ് ശാന്തിനഗറിലെ പരേതനായ ചൗക്കാറിെൻറ മകന് മോഹന്‍കുമാറിനെയാണ് (35) കാണാതായത്. ജൂൺ അഞ്ചിനു രാവിലെയാണ് മോഹന്‍കുമാര്‍ വീട്ടില്‍നിന്ന് ഇറങ്ങിയത്. അതിനുശേഷം തിരിച്ചെത്തിയിരുന്നില്ല. ബന്ധുക്കള്‍ മംഗളൂരു പൊലീസ് ക്യാമ്പില്‍ അന്വേഷണം നടത്തിയപ്പോള്‍ ദിവസങ്ങളായി ജോലിക്കെത്തിയിരുന്നില്ലെന്നായിരുന്നു മറുപടി. തുടര്‍ന്ന് മാതൃസഹോദരന്‍ സുന്ദര മഞ്ചേശ്വരം, പാണ്ഡേശ്വരം പൊലീസില്‍ പരാതി നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story