Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Jun 2017 9:14 AM GMT Updated On
date_range 24 Jun 2017 9:14 AM GMTമക്ക ഹൈപർ മാർക്കറ്റിെൻറ ഒമാനിലെ 18ാമത് ശാഖ തുറന്നു
text_fieldsമസ്കത്ത്: ചില്ലറ വിപണനരംഗത്തെ പ്രമുഖ സ്ഥാപനമായ മക്ക ഹൈപർ മാർക്കറ്റിെൻറ ഒമാനിലെ 18ാമത് ശാഖ റുസൈലിൽ പ്രവർത്തനമാരംഭിച്ചു. രാജകുടുംബാംഗമായ സൈദ് ഫാത്തിഖ് ബിൻ ഫാഹർ അൽ സൈദിെൻറ രക്ഷാകർതൃത്വത്തിൽ നടന്ന ചടങ്ങിൽ സയ്യിദ് ഫാഹർ ബിൻ ഫാത്തിഖ് അൽ സൈദ് ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ സൈദ് ഫിറാസ് ബിൻ ഫാത്തിഖ് അൽ സൈദ്, സൈദ് സുഹൈബ് ബിൻ ഫാത്തിഖ് അൽ സൈദ് എന്നിവർെക്കാപ്പം മക്ക ഹൈപർ മാർക്കറ്റ് മാനേജിങ് ഡയറക്ടർ മുഹമ്മദ് കുഞ്ഞി, ഡയറക്ടർമാരായ സൈഫ് മുഹമ്മദ് അൽ നമാനി, ഹിലാൽ മുഹമ്മദ്, ജനറൽ മാനേജർ സലീം സജിത്ത്, ലീസിങ് മാനേജർ ടി.പി. സിദ്ദീഖ് തുടങ്ങി മാനേജ്മെൻറ് പ്രമുഖരും പെങ്കടുത്തു. റുസൈൽ ബുർജ് അൽ സഹ്വ റൗണ്ട് എബൗട്ടിന് സമീപമാണ് പുതിയ ശാഖ. ഉദ്ഘാടനത്തിെൻറ ഭാഗമായി ഉപഭോക്താക്കൾക്ക് പ്രത്യേക ഒാഫറുകൾ അവതരിപ്പിച്ചിട്ടുണ്ട്. സ്ഥാപനത്തിെൻറ അടുത്ത ബ്രാഞ്ച് ഉടൻതന്നെ അഗറിൽ പ്രവർത്തനമാരംഭിക്കുമെന്നും മാനേജിങ് ഡയറക്ടർ മുഹമ്മദ്കുഞ്ഞി പറഞ്ഞു.
Next Story