Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Jun 2017 9:13 AM GMT Updated On
date_range 24 Jun 2017 9:13 AM GMTപൊലീസിനുനേരെ അക്രമം: മൂന്നുപേർകൂടി അറസ്റ്റിൽ
text_fieldsമഞ്ചേശ്വരം: മഞ്ചേശ്വരം എസ്.ഐ ഇ. അനൂപ്കുമാറിനെയും പൊലീസുകാരെയും കുരുഡപ്പദവില്‍ കാര്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ച കേസില്‍ മൂന്നുപേര്‍കൂടി അറസ്റ്റിൽ. വോർക്കാടി നടത്തളച്ചാലിലെ മജീദ് (34), ഓട്ടോഡ്രൈവറും കുടലമുഗറു മന്നിപ്പാടി സ്വദേശിയുമായ അബ്ദുല്ലത്തീഫ് (35), വോർക്കാടി തിമ്മലുഅണയിലെ മുഹമ്മദ് (44) എന്നിവരാണ് അറസ്റ്റിലായത്. ബന്തിയോട് മുട്ടം സ്വദേശിയും മംഗളൂരിലെ ബാര്‍ ഉടമയുമായ വ്യവസായിയെ നാലുമാസം മുമ്പ് വീട്ടിലെത്തിയ സംഘം തോക്കുകാട്ടി ഭീഷണിപ്പെടുത്തി പണംതട്ടാന്‍ ശ്രമിച്ചിരുന്നു. ഈ കേസിലെ പ്രതിയായ അധോലോകസംഘത്തിലെ പ്രധാനി മുന്ന എന്ന അലിയെ തേടിയെത്തിയ മഞ്ചേശ്വരം എസ്.ഐ അനൂപ്കുമാറും സംഘത്തിനും നേരെയാണ് അക്രമം നടന്നത്. കഴിഞ്ഞ 16ന് രാത്രി കുരുഡപ്പദവിലാണ് സംഭവം. മഫ്തിവേഷത്തിൽ ആൾട്ടോ കാറിൽ എത്തിയ പൊലീസ് സംഘത്തെ കണ്ട് അലി രക്ഷപ്പെടുകയായിരുന്നു. ഇതോടെ തിരിച്ചുപോകുന്നതിനിടയിൽ ബൈക്കിലും കാറിലുമായി ഒരുസംഘം പൊലീസിനെ പിന്തുടർന്നു. മജിർപള്ളയിൽ എത്തിയപ്പോൾ പൊലീസിനെ വളഞ്ഞ സംഘം കൈയേറ്റം നടത്തുകയായിരുന്നു. വിവരമറിഞ്ഞ് കൂടുതൽ പൊലീസ് സംഘം എത്തിയതോടെ ആക്രമികൾ രക്ഷപ്പെടുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 25 പേർക്കെതിരെ കേസെടുക്കുകയും വോർക്കാടി ആനക്കല്ല് സ്വദേശികളായ അബ്ദുൽമജീദ് (36), അഹമ്മദ് ബാസിത് (25) എന്നിവരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
Next Story