Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Jun 2017 9:11 AM GMT Updated On
date_range 24 Jun 2017 9:11 AM GMTഏഷ്യൻ മാസ്റ്റേഴ്സ് മീറ്റ്: ശാരദക്ക് തടസ്സം സാമ്പത്തികം
text_fieldsചെറുവത്തൂര്‍: ചൈനയില്‍ നടക്കുന്ന ഏഷ്യന്‍ മാസ്‌റ്റേഴ്‌സ് അത്‌ലറ്റിക് മീറ്റില്‍ പങ്കെടുക്കാന്‍ ശാരദക്ക് അതിയായ മോഹമുണ്ട്. എന്നാൽ, സാമ്പത്തികപ്രയാസം വഴിമുടക്കുന്നു. തെലങ്കാനയിലെ ഹൈദരാബാദ് ഗച്ചിബൗളി സ്റ്റേഡിയത്തില്‍ നടന്ന ദേശീയ മാസ്റ്റേഴ്‌സ് അത്‌ലറ്റിക് മീറ്റില്‍ നാലിനങ്ങളില്‍ പങ്കെടുത്ത് മൂന്ന് വെള്ളി മെഡൽ നേടിയാണ് മുള്ളേരിയ കാറഡുക്കയിലെ ഇ. ശാരദ ഏഷ്യന്‍ അത്‌ലറ്റിക് മീറ്റില്‍ പങ്കെടുക്കാന്‍ യോഗ്യതനേടിയത്. എന്നാൽ, ഇതിന് യാത്രയും താമസവുമുൾപ്പെടെ ഒരുലക്ഷത്തോളം രൂപ െചലവ് വരും. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബത്തിലെ അംഗമായ ശാരദക്ക് ഇത്രയും തുക കണ്ടെത്താന്‍ സാധിക്കില്ല. കായികപ്രേമികളുടെ ഉദാരമായ സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇവർ. ജില്ലയില്‍നിന്ന് ഏഷ്യന്‍ അത്‌ലറ്റിക് മീറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏക വനിതയാണ് ശാരദ. കഴിഞ്ഞ 10 വര്‍ഷമായി മാസ്‌റ്റേഴ്‌സ് അത്‌ലറ്റിക് മീറ്റില്‍ പങ്കെടുത്ത് തിളങ്ങുന്ന വിജയം കൈവരിച്ചിട്ടുണ്ട്. ഇത്തവണ ആദ്യമായാണ് ഏഷ്യന്‍ അത്‌ലറ്റിക് മീറ്റില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചത്. സാമ്പത്തികസഹായം സ്വീകരിക്കുന്നതിനായി കാലിക്കടവ് ഗ്രാമീണ്‍ ബാങ്ക് ശാഖയില്‍ 40661101025325 നമ്പറില്‍ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.
Next Story