Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Jun 2017 9:10 AM GMT Updated On
date_range 24 Jun 2017 9:10 AM GMTമൊഗ്രാൽ പുഴ മലിനീകരണം: പകർച്ചവ്യാധികൾ പടരുമെന്ന ഭീതിയിൽ ജനങ്ങൾ
text_fieldsമൊഗ്രാൽ: മൊഗ്രാൽ പുഴ മാലിന്യക്കൂമ്പാരമായതോടെ മൊഗ്രാൽ പ്രദേശം മുഴുവന്‍ ദുര്‍ഗന്ധപൂരിതമായി. അറവുമാലിന്യവും മറ്റു വീടുകളിലെ മാലിന്യവുംകൊണ്ട് പ്രദേശം വീർപ്പുമുട്ടുകയാണ്. മഴക്കാലമായതോടെ പകർച്ചവ്യാധികൾ പടരുമെന്നഭീതിയിലാണ് ജനങ്ങൾ. പഞ്ചായത്ത് അധികൃതർ സംഭവങ്ങൾക്കുനേരെ മുഖംതിരിക്കുന്നുവെന്നാണ് നാട്ടുകാരുടെ പരാതി. ഈ അവസ്ഥ തുടർന്നാൽ സമരപരിപാടികളുമായി രംഗത്തിറങ്ങുമെന്ന് ഡി.വൈ.എഫ്.ഐ മൊഗ്രാൽ യൂനിറ്റ് സെക്രട്ടറി അർഷാദ് തവക്കൽ പഞ്ചായത്ത് അധികൃതർക്ക് നൽകിയ നിവേദനത്തിൽ പറഞ്ഞു.
Next Story